കീർത്തി സുരേഷ്
മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയാണ് കീർത്തി സുരേഷ്. ഇവർ, പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റേയും പഴയകാല ചലച്ചിത്ര നടി മേനകയുടെയും മകളാണ്. 2000-ൽ ബാലതാരമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ച കീർത്തി, പഠനവും ഫാഷൻ ഡിസൈനിൽ ബിരുദവും നേടിയ ശേഷം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വന്നു. 2013-ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് നായികയായുള്ള കീർത്തിയുടെ ആദ്യ ചലച്ചിത്രം.
ജീവിതരേഖ
കീർത്തി സുരേഷ് 1992 ൽ തിരുവനന്തപുരത്ത് ജനനം. അച്ഛൻ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ്കുമാർ അമ്മ ചലച്ചിത്ര നടി മേനകയുമാണ്. സഹോദരി രേവതി എന്നിവരാണ്. 2002 ൽ കുബേരൻ (ചലച്ചിത്രം) എന്ന ചിത്രത്തിലുടെ ബാലതാരമായിട്ടാണ് കീർത്തി മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത് ഇതിനു ശേഷം ഒട്ടേറെ ചിത്രത്തിൽ അഭിനയിച്ചു 2013 ൽ പ്രിയദർശൻ മോഹൻലാൽ കുട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി (2013 മലയാള ചലച്ചിത്രം) എന്ന ചിത്രത്തിലുടെ നായിക സ്ഥാനത്തേക്ക് വന്നു.
വിദ്യാഭ്യാസം
പ്രാഥമികവിദ്യാഭ്യാസം തിരുവനന്തപുരത്ത് പട്ടം എന്ന സ്ഥലത്തെ കേന്ദ്രിയവിദ്യാലയത്തിൽ ആയിരുന്നു.സ്കൂളിൽ വെച്ച് നിന്തൽ മത്സരത്തിൽ ചാമ്പ്യൻ പട്ടം ലഭിച്ചിട്ടുണ്ട് .സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ന്യൂ ഡൽഹിയിൽ പിയരെൽ അക്കാദമിയിൽ നിന്നും ഫാഷൻ ഫാഷൻ ഡിസൈനിങ്ങിൽ ബിരുദമെടുത്തു.ഫാഷൻ ഡിസൈനിങ്ങിൽ താൽപരിയം ഉള്ളതുകൊണ്ട് ലെണ്ട്നിൽനിന്നുംമായി ഫാഷൻ ഡിസൈനിഗ് പഠനം പൂർത്തിയാക്കി.