റോമ
റോമ അസ്രാണി ഒരു ഇന്ത്യൻ മോഡലും നടിയുമാണ്. അവർ പ്രധാനമായും മലയാളം ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്നു. 25-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. റോമ എന്ന പേരിലാണ് അവർ അറിയപ്പെടുന്നത്.റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ ആണ് റോമ മലയാള ചലച്ചിത്ര രംഗത്ത് സജീവമാകുന്നത് .ഈ ചിത്രം വാണിജ്യപരമായും, കലാപരമായും വിജയിച്ചു.തമിഴ്നാട്ടിലെ ട്രിച്ചിയിൽ സിന്ധി മാതാപിതാക്കളുടെ മകളായി റോമ അസ്രാണി ജനിച്ചു. 2005-ൽ മിസ്റ്റർ എറബാബു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. തമിഴ്, കന്നഡ സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. 2006-ൽ പുറത്തിറങ്ങിയ മലയാളം സിനിമയായ നോട്ട്ബുക്കാണ് അവരുടെ കരിയറിൽ വഴിത്തിരിവായത്. വൻ വിജയമായിരുന്ന ചിത്രത്തിലെ പ്രകടനം ഒരേ സമയം തന്നെ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടി. നോട്ട്ബുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ആദ്യ ഫിലിംഫെയർ അവാർഡ് അവർക്ക് ലഭിച്ചു.ചോക്ലേറ്റ് (2007), ട്രാഫിക് (2011), ചാപ്പാ കുരിശ് (2011), ഗ്രാൻഡ് മാസ്റ്റർ (2012) തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്