ActressEncyclopediaFilm Spot

അനു സിതാര

ഒരു മലയാള ചലച്ചിത്രതാരമാണ് അനു സിത്താര. 2013-ൽ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറി.

ആദ്യകാല ജീവിതം

സർക്കാർ ജീവനക്കാരനും ഒരു നാടകപ്രവർത്തകനുമായ അബ്ദുൾ സലാമിന്റെയും നർത്തകിയായ രേണുകയുടെയും മകളായി വയനാട്ടിൽ ജനിച്ചു. എട്ടാം ക്ലാസ്സ് മുതൽക്ക് കലാമണ്ഡലത്തിൽ ചേർന്ന് മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങി. കൽപ്പറ്റയിലായിരുന്നു ഹയർ സെക്കന്ററി വിദ്യാഭ്യാസം. സ്കൂൾ കലോൽസവ വേദികളിലൂടെയാണ് അനു സിത്താര ശ്രദ്ധിക്കപ്പെട്ടതും സിനിമയിലേക്ക് എത്തിച്ചേർന്നതും.

അഭിനയജീവിതം

2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

വ്യക്തിജീവിതം

2015-ൽ ഒരു ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുപ്രസാദിനെ വിവാഹം ചെയ്തു. കൽപ്പറ്റയിൽ അമ്മ രേണുകയോടൊത്ത് ഒരു നൃത്തവിദ്യാലയവും നടത്തുന്നുണ്ട്. സഹോദരി അനു സൊനര.