എന്താണ് പനയോല ?
നീനു കൃഷ്ണ. കെ.സി
ഒരു കാലത്ത് വായിക്കാന്‍ മടിയായിരുന്നു.അറിവുകള്‍ കാഴ്ചയായി വീഡിയോ രൂപത്തിലും ഫോട്ടോ രൂപത്തിലും എളുപ്പം മനസിലാക്കാമെന്ന് കരുതി.എന്നാല്‍ തിരിച്ചറിവ് വരാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നു.കണ്ണുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപെടുന്ന വര്‍ണങ്ങളും രൂപങ്ങളും വെറും മിന്നാമിനുങ്ങുകള്‍ പോലെയാണ്, അപ്പോഴത്തെ ആസ്വാധനമോഴിച്ചാല്‍ മറ്റെന്താണ് ഉള്ളത്?
എന്നാല്‍ വായന ജീവിതത്തിലെ ഏറ്റവും വലിയ നിധിയാണ്. വായിക്കുന്ന ഓരോ അക്ഷരങ്ങളും മനസിന്റെ ഏതോ അടിത്തട്ടില്‍ എന്നും ഭദ്രമായി സൂക്ഷിക്കപെടുന്നു. വായനയിലൂടെ വാക്കുകളെ കാഴ്ചകള്‍ ആക്കാന്‍ മനുഷ്യ മനസിന് സാധിക്കും. അവ ഒരിക്കലും അണവറ്റാത്ത അറിവിന്റെ സ്രോതസായി എന്നും നിലകൊള്ളും.
പുതിയ തലമുറയെ എങ്ങിനെ നമുക്ക് എഴുത്തിന്റെയും വായനയുടെയും ലോകത്തെക്ക് കൈ പിടിച്ച് നടത്താം? അതാണ് പനയോലയുടെ ദൗത്യം. മലയാളം കുറച്ചു കുറച്ചു അറിയാം എന്ന് പറയുന്ന ഒരു തലമുറയല്ല നമുക്ക് വേണ്ടത്. മലയാളം നന്നായി അറിയാവുന്ന അതില്‍ അഭിമാനിക്കുന്ന ഒരു തലമുറയാണ്. ഈ ദ്രാവിഡ ഭാഷ എന്നും നില നില്‍ക്കാന്‍ അറിവുകള്‍ മലയാളത്തില്‍ ഇന്റര്‍നെറ്റിലും എത്തിക്കുക എന്നതാണ് പനയോലയുടെ ലക്ഷ്യം.
മുത്തശ്ശി കഥകളിലൂടെ, കുഞ്ഞു കുഞ്ഞു അറിവുകലൂടെ കുരുന്നു മനസുകള്‍ക്ക് സ്വയം കാഴ്ചകളെ സൃഷ്ട്ടിക്കാന്‍ പനയോലക്ക് സാധിക്കും. കഥകളും കാര്യങ്ങളും സംസാരിക്കണം, പുരാണങ്ങളും, ചരിത്രവും ശാസ്ത്രവും, ഐതീഹ്യങ്ങളും വായിക്കണം അവ വേര്‍തിരിച്ചു മനസ്സിലാക്കണം, അങ്ങിനെ കുഞ്ഞു മനസില്‍ ഗ്രഹ്യമുള്ള അറിവുകള്‍ ഉണ്ടാകണം. പനയോല ഒരുപോലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മലയാളത്തില്‍ അറിവ് പകര്‍ന്നു നല്‍കുന്ന സൃഷ്ടിയാണ്.