ActressEncyclopediaFilm Spot

മഞ്ജു വാര്യർ

മലയാള സിനിമയിലെ നായിക നടിയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോ ത്സവത്തിൽ കലാ തിലകം പട്ടം നേടി. സഹോദരൻ മധു വാര്യരും ചലച്ചിത്ര അഭിനേതാവാണ്‌. 17-ആം വയസ്സിൽ സാക്ഷ്യം (1995) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു. തൂവൽ കൊട്ടാരം (1996), സല്ലാപം (1996), ഈ പുഴയും കടന്ന് (1996), ആറാം തമ്പുരാൻ (1997), കന്മദം (1998) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.

ജീവിത രേഖ

1978 സെപ്റ്റംബർ 10 നു തമിഴ്നാട്ടിലെ നാഗർകോവിലിൽ ഗിരിജ വാര്യരുടെയും മാധവ വാര്യരുടെയും  മകളായി ജനിച്ചു.  കണ്ണൂർ ചിന്മയ വിദ്യാലയത്തിലും കണ്ണൂരിലെ ചൊവ്വ ഹയർസെക്കണ്ടറി സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1998-ൽ നടൻ ദിലീപിനെ വിവാഹം കഴിച്ച മഞ്ജു വാര്യർ അഭിനയം നിർത്തി. 2014-ൽ വിവാഹമോചനത്തിന് ശേഷം കല്യാൺ ജ്വല്ലറിയുടെ പരസ്യത്തിൽ ഇതിഹാസ നടൻ അമിതാബ് ബച്ചൻറെ കൂടെ അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലേക്ക്‌ തിരിച്ചെത്തിയത്‌. നിരൂപകപ്രശംസ നേടിയതും വാണിജ്യപരമായി വിജയിച്ചതുമായ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ അവർ സിനിമയിലേക്കും മടങ്ങിയെത്തി.

അഭിനയ ജീവിതം

രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത് . തന്റെ 18-മത്തെ വയസ്സിൽ സല്ലാപം (1996) എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 1999-ൽ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി. 14 വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 24-നാണ് മഞ്ജു വാര്യർ വീണ്ടും അരങ്ങിലെത്തിയത്. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് അവർ നൃത്തം ചെയ്തത്. മലയാളത്തിൽ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങൾ കുറയുമ്പോഴുണ്ടാകുന്ന ചർച്ചകളിൽ എപ്പോഴും മഞ്ജു വാര്യർ എന്ന പേര് ഒന്നാമതായി ഉയർന്നിരുന്നു. 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ ? എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. നിരവധി ജനപ്രിയ സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു.

കണ്ണെഴുതി പൊട്ടുംതൊട്ട്‌എന്ന ചിത്രത്തിലെചെമ്പഴുക്കാ ചെമ്പഴുക്കാ…എന്ന ഗാനം ആലപിച്ച മഞ്ജു ആ രംഗത്തും പ്രേക്ഷകപ്രീതി നേടി. ജാക്ക് ആൻഡ് ജിൽ എന്ന സിനിമയ്ക്കായി ആലപിച്ചകിം കിം കിം…എന്ന പാട്ട് വളരെയേറെ ജനപ്രീതി നേടി.