മനുഷ്യന് പറക്കാന്‍ കഴിയാത്തത് എന്തുകൊണ്ട്?
ഈ ചോദ്യത്തിന് ചിറകുകള്‍ ഇല്ലാത്തത് കൊണ്ട് എന്ന് ഉത്തരം പറയാനാകും ഏറെ പേരും ഇഷ്ടപ്പെടുക.ചിറകുകള്‍ വച്ചുകെട്ടിയാല്‍ മനുഷ്യന് പറക്കാന്‍ കഴിയുമോ?ഇല്ല .അപ്പൊള്‍ ശരിയായ ഉത്തരം അതല്ലാ.പറവകളുടെ പ്രത്യേകതകള്‍ എന്തെല്ലാമാണ്?അവക്ക് ചിറകുകള്‍ ഉണ്ടെന്നത് തന്നെയാണ് ഒരു പ്രധാന കാര്യം പക്ഷെ അതുമാത്രമല്ല ഭാരം കുറഞ്ഞ ചട്ടക്കൂടും മൃദുവായ എല്ലുകളും അവയുടെ മറ്റു ചില പ്രത്യേകതകള്‍ ആണ്.ശരീരത്തില്‍ വായു അറകള്‍ ഉള്ളതുകൊണ്ട് ശരീരഭാരം നന്നേ കുറയുന്നു.ശരീരഭാരത്തെ അപേക്ഷിച്ചു ശക്തമായ പേശികള്‍,സ്വതന്ത്രമായ ചലന വേഗത സാധ്യമാക്കും വിധം വായു പ്രതിരോധം കുറയ്ക്കുവാന്‍ പര്യാപ്തമായ ആകൃതി എന്നിവയും പറവകളുടെ സവിശേഷതകള്‍ ആണ്.
പറക്കുന്നതിന് ചിറകുകളെ പോലെ തന്നെ സഹായകമാണ് ഈ പ്രത്യേകതകള്‍.മനുഷ്യന് പക്ഷികളെക്കള്‍ എത്രയോ മടങ്ങ് ശരീരഭാരം ഉണ്ട്.പറക്കാനവണമെങ്കില്‍ അതിനനുസരിച്ചു എത്രയോ വിസ്തൃതമായ ചിറകുകള്‍ ഉണ്ടാവണം.മനുഷ്യനാകട്ടെ ഭാരം കുറക്കാന്‍ വായു അറകള്‍ ഇല്ല.നമ്മുടെ മസിലുകള്‍ പക്ഷിയുടെതിന്റെ അത്ര ശക്തവുമല്ല.അതുകൊണ്ട് കൃതൃമ ചിറകുകള്‍ വച്ചാലും അതിനെ ചലിപ്പിക്കുവാന്‍ നമുക്കാവില്ല പറക്കുന്നതില്‍ ഒരു വലിയ ഘടകമാണ് ശരീരഭാരം.ചെറിയ പക്ഷികള്‍ കൂടുതല്‍ വേഗത്തിലും ഉയരത്തിലും പറക്കുന്നതിന് ഇതാണ് കാരണം.