EncyclopediaScienceTell Me Why

ചോരച്ചുവപ്പിനു പിന്നില്‍

ചോരയ്ക്കെന്തേ ചുവപ്പുനിറം എന്നു ചിന്തിച്ചിട്ടുണ്ടോ? ഇതിനു കരണക്കാരന്‍ ഹീമോഗ്ലോബിന്‍ എന്ന വിരുതനാണ്. സങ്കീര്‍ണഘടനയുള്ള ഈ പ്രോട്ടീന്‍ തന്മാത്രയാണ് രക്തത്തിലെ ഓക്സിജന്‍വാഹകര്‍.
ഇരുമ്പിന്‍റെ സാന്നിധ്യമുള്ളതാണ് ഹീമോഗ്ലോബിന്‍റെ ചുവന്ന നിറത്തിന് കാരണം, ഈ ഇരുമ്പിന്റെ ആറ്റം നമ്മുടെ ശ്വാസകോശത്തില്‍ നിന്ന് ലഭിക്കുന്ന ഓക്സിജനെ പിടിച്ചുവയ്ക്കുന്നു. ഇരുമ്പും ഓക്സിജനും ചേര്‍ന്ന അവസ്ഥയില്‍ അവയുടെ നിറം കടും ചുവപ്പായിരിക്കും, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓക്സിജനെ ഇറക്കി തിരിച്ചുവരുന്ന രക്തത്തിന് ഇരുണ്ട ചുവപ്പ്നിറ മായിരിക്കുന്നതിന്റെ കാരണം ഇതാണ്.
നമ്മുടെ ശരീരത്തില്‍ പതിക്കുന്ന പ്രകാശത്തിലെ തരംഗദൈര്‍ഘ്യം കൂടിയ ചുവപ്പുവര്‍ണങ്ങളെ പിടിച്ചുവയ്ക്കുന്ന രക്തക്കുഴലുകള്‍ താരതമ്യേന തരംഗദൈര്‍ഘ്യം കുറഞ്ഞ നീലകലര്‍ന്ന നിറം പുറത്തുവിടും. അതിനാലാണ് തൊലിക്കടിയിലൂടെ നോക്കുമ്പോള്‍ രക്തക്കുഴലുകള്‍ നീലനിറത്തില്‍ കാണപ്പെടുന്നത്.