ഉമിനീരിന്‍റെ രഹസ്യം
ഭക്ഷണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ത്തന്നെ ചിലര്‍ക്ക് വായില്‍ വെള്ളമൂറും. നമ്മുടെ ഉമിനീര്‍ ഗ്രന്ഥികളാണ് വായില്‍ ഉമിനീര്‍ നിറയ്ക്കുന്നത്. ദഹനപ്രക്രിയയില്‍ ഉമിനീരിനു വലിയൊരു പങ്കുണ്ട്.
നമ്മുടെ ഉമിനീരില്‍ അമൈലേസ് എന്നൊരു എന്‍സൈം ഉണ്ട്. ഇത് കാര്‍ബോഹൈഡ്രേറ്റ് തന്മാത്രകളെ വിഘടിപ്പിച്ച് ഡെക്സ്ട്രിന്‍ എന്ന തന്മാത്രയും പഞ്ചസാരയുമാക്കി മാറ്റും. ചെവിയുടെ മുന്നിലും നാക്കിനടിയിലും കീഴ്ത്താടിയിലുമായി മൂന്നു ഉമിനീര്‍ ഗ്രന്ഥികളാണ് നമുക്കുള്ളത്, മൂന്നു ഉമിനീര്‍ ഗ്രന്ഥികളാണ് നമുക്കുള്ളത്. മൂന്നു ഗ്രന്ഥികളും ഉണ്ടാക്കുന്ന ഉമിനീര്‍ വ്യത്യസ്തമാണ്. ചെവിയുടെ മുന്നിലെ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഉമിനീരില്‍ ജലാംശം കൂടുതലുണ്ടാകും, ഈ ഉമിനീരാണ് ഭക്ഷണത്തെ നേര്‍പ്പിച്ച് നനവുള്ളതാക്കുന്നത്. കീഴ്ത്താടിയുടെ താഴെയുള്ള ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഉമിനീര്‍ ഭക്ഷണത്തെ വഴുവഴുപ്പുള്ളതാക്കി മാറ്റുന്നു. നാം കഴിക്കുന്ന ഭക്ഷണത്തി നനുസരിച്ചുള്ള നീരായിരിക്കും ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുക.