മുള്ളങ്കി
ആഹാരവും ഔഷധവുമായ മുള്ളങ്കി “ബ്രാസിക്കേസീ” കുടുംബത്തിൽ പെട്ട ഒരു സസ്യമാണ്. “റഫാനസ് സറ്റൈവസ്” എന്നതാണ് ഇതിൻറെ ശാസ്ത്രീയനാമം. കിഴങ്ങു വർഗ്ഗത്തിൽ പെട്ട ഈ സസ്യം നല്ല ഒരു ഔഷധം കൂടിയാണ്. മൂത്രശുദ്ധി ഉണ്ടാക്കാനും ദഹനശക്തി വർദ്ധിപ്പിക്കാനും പ്രധാനമായി ഉപയോഗിക്കുന്നു. ഇന്ത്യയിലെ എല്ലാ ചതുപ്പുപ്രദേശത്തും വളരുന്നു. തമിഴ്നാട്, ഉത്തർപ്രദേശ്, ബീഹാർ, പഞ്ചാബ് എന്നീ പ്രദേശങ്ങളിൽ അധികം കൃഷി ചെയ്തുവരുന്നു.