EncyclopediaGeneralTrees

മലയകത്തി

മലയകത്തിത്തൊലി, മഞ്ഞക്കാര, മുൾപ്പനച്ചി എന്നെല്ലാം അറിയപ്പെടുന്ന മലയകത്തിയുടെ (ശാസ്ത്രീയനാമം: Diospyros montana) എന്നാണ്. 15 മീറ്ററോളം വളരുന്ന വൃക്ഷത്തിന്റെ തൊലിക്ക് ഇളം കറുപ്പ് നിറമാണ് . കായയ്ക്ക് ദുർഗന്ധമുണ്ട്. മൂത്ത ഫലത്തിന് ചുവന്ന നിറം. അതിനു കയ്പ്പുണ്ടാകും. വെള്ളയും കാതലും തിരിച്ചറിയാൻ പ്രയാസമാണ്. ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ, ആസ്ത്രേലിയ എന്നിവിടങ്ങളിൽ കാണുന്നു. ഔഷധസസ്യമാണ്. ഇളംകൂമ്പുകൾ വേവിച്ചുതിന്നാറുണ്ട്. വീട്ടിൽ പ്രശ്നമുണ്ടാകുമെന്ന് ഭയന്ന് ഇതിന്റെ വിറക് കത്തിക്കാറില്ലത്രേ. തടിക്ക് ഔഷധഗുണമുണ്ട്.