ഇലന്ത
സീസിഫസ് ജുജുബ എന്ന ശാസ്ത്ര നാമമുള്ള ഇലന്ത, ലന്ത, ജുജൂബാ, ബെർ, ചൈനീസ് ഡേറ്റ് എന്ന പേരുകളിൽ അറിയപ്പെടുന്നു. ഇത് റാംനേസ്യേ കുടുംബത്തിലെ ഒരു അംഗമാണ്. ദക്ഷിണേന്ത്യയിൽ ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സ്ഥലങ്ങളിൽ കൂടുതലായും, കേരളത്തിൽ അങ്ങിങ്ങായും കണ്ടുവരുന്നു. നർമ്മ, കാരക തുടങ്ങിയവയാണ് ബനാറസിൽ പേരുകേട്ട ഇനങ്ങൾ. ഉമ്രൻ, ഉമ്രി എന്നീ പേരുകളിൽ അറിയപ്പെടുന്ന വലിപ്പമുള്ള പഴങ്ങൾ ഡൽഹിയിലും മറ്റും കണ്ടുവരുന്നു. ദന്തൻ, ഖീര, ചൊഞ്ചൽ മുതലായവയാണ് മറ്റിനങ്ങൾ.