EncyclopediaGeneralVegetables

പാവൽ

ഉഷ്ണ, മിത-ശീതോഷ്ണ മേഖലകളിൽ വളരുന്നതും വെള്ളരി വർഗ്ഗത്തിലുള്ളതും, ഭക്ഷ്യയോഗ്യമായ ഫലത്തിനായി ഏഷ്യ, ആഫ്രിക്ക, കരീബിയൻ പ്രദേശങ്ങൾ എന്നിവിടങ്ങിൽ സമൃദ്ധമായി കൃഷി ചെയ്യപ്പെടുന്നതുമായ ഒരു വള്ളിച്ചെടിയാണ് പാവൽ. ഇതിന്റെ ഫലമായ പാവയ്ക്ക കയ്പ്പ് രസമുള്ളതുമാണ്, ആയതിനാൽ ഇത് കയ്പക്ക എന്ന പേരിലും അറിയപ്പെടുന്നു. ആകൃതി, വലിപ്പം, കയ്പ് രുചി എന്നിവയുടെ കാര്യത്തിൽ വളരെയധികം വ്യത്യസ്തത പുലർത്തുന്ന അനവധി ഇനങ്ങൾ പാവലിനുണ്ട്. ഏഷ്യൻ ഭാഷകളിൽ നിന്ന് കടമെടുത്ത പേരുകളിൽ ലോകവ്യാപകമായി ഇവ അറിയപ്പെടുന്നു.പാവയ്ക്കയുടെ ഉത്ഭവം ഇന്ത്യയിലാണ്. 14-ആം നൂറ്റാണ്ടിൽ ചൈനയിൽ എത്തപ്പെട്ടു. ഭക്ഷ്യവിഭവം എന്ന നിലയിൽ കിഴക്കൻ ഏഷ്യ, തെക്കൻ ഏഷ്യ, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.