EncyclopediaGeneralTrees

വട്ടപ്പെരുക്

കേരളത്തിൽ വളരെ സാധാരണമായ സസ്യങ്ങളിലൊന്നാണ് വട്ടപ്പെരുക് . പെരുകിലം, പെരുവലം, പെരിയലം, പെരിയാലം, പെരിങ്ങലം, പെരുക്, പെരു, വട്ടപ്പലം, വാട്ടാപ്പലം, ഒരുവേരൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. പൂക്കൾ ധാരാളം ശലഭങ്ങളെ ആകർഷിക്കുന്നു. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയാണ് പൂക്കാലം. എങ്കിലും മിക്ക മാസങ്ങളിലും പൂക്കൾ കാണാൻ സാധിക്കും. ഇവയുടെ ഇലയും വേരും ഔഷധയോഗ്യമാണ്.

വിരയിളക്കാൻ പെരുക് ഉപയോഗിയ്ക്കുന്നു. മലേറിയയ്ക്ക് ഇതിൽ നിന്നെടുക്കുന്ന നീര് ഔഷധമാണത്രേ . വയറുകടി, വയറിളക്കം എന്നിവയ്ക്കും ഗൊണോറിയ, വിഷം എന്നിവയ്ക്കും ആയു‍വേദ ചികിൽസയിൽ ഉപയോഗിക്കുന്നു.

ആയുർവ്വേദത്തിലും സിദ്ധവൈദ്യത്തിലും ഔഷധമായി വട്ടപ്പലത്തിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിക്കുന്നു. ഹോമിയോപ്പതിയിലും ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുന്നു.

പെരുവലം പുഴുനാശിനിയായി ഉപയോഗിക്കാറുണ്ട്. ചാണകത്തിനു മുകളിൽ ഇത് വേരോടെ പിഴുത് നിരത്തിയാൽ കൊമ്പൻചെല്ലി ചാണകത്തിൽ മുട്ടയിടില്ല, പിന്നീട് ഇത് അഴുകിച്ചേരുന്നതിനാൽ ചാണകത്തിനും ചെറിയ രീതിയിൽ അതിന്റെ ഗുണമുണ്ടായിരിക്കും.