EncyclopediaFruitsGeneral

പേഴ്

ഇന്ത്യ, മ്യാന്മർ എന്നിവിടങ്ങളിലെ ഇലപൊഴിയും കാടുകളിൽ വളരുന്ന മരം. 20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഇലപൊഴിയും മരം. 1300 മീറ്ററിൽ കൂടുതൽ ഉയരമുള്ള മലകളിൽ കാണാറില്ല. (ശാസ്ത്രീയനാമം: Careya Arborea). ആലം എന്നും അറിയപ്പെടുന്നു. ഇല പൊഴിക്കുന്ന മരം. തീയും വരൾച്ചയും സഹിക്കാൻ കഴിയും. വിത്തുമൂലം സ്വാഭാവികമായ പുനരുദ്ഭവം ധാരാളം നടക്കുന്നു.

അനുപർണ്ണങ്ങളില്ലാത്ത ലഘു ഇല. 15-30 സെ. മി. നീളവും അതിന്റെ മൂന്നിലൊന്നോളം വീതിയും. ഇല പൊഴിയുന്നതിനു മുൻപ്‌ ചുവക്കുന്നു. ഫെബ്രുവരിയിൽ പൂക്കളുണ്ടായിത്തുടങ്ങും. ജൂണിൽ വിളഞ്ഞു തുടങ്ങുന്ന കായ്കൾ നല്ല പച്ചനിറത്തിൽ ഉരുണ്ടിരിക്കും. കുട്ടികൾ ഇവ പറിച്ചു പന്തുകളിക്കാറുണ്ട്‌. കാട്ടുപന്നികൾക്ക് ഇതിന്റെ തടി ഇഷ്ടമാണ്. അതുകൊണ്ട് അവയെ ആകർഷിക്കാൻ വേട്ടക്കാർ ഈ മരം ഉപയോഗിക്കുന്നു. തടിക്കും പൂവിനും ഔഷധഗുണമുണ്ട്. പഴം ഭക്ഷ്യയോഗ്യമാണ്, പക്ഷേ കുരുക്കൾക്ക് വിഷമുണ്ട്. നല്ല തണൽമരമാണ്. പലവിധത്തിലുള്ള ഔഷധഗുണമുണ്ട്.