EncyclopediaFruitsGeneralTrees

ബദാം

പ്രൂണസ് ജനുസ്സിൽപെട്ട ഒരു മരമാണ്‌ ബദാം (Almond). (ശാസ്ത്രീയനാമം: Prunus dulcis). ഇതിന്റെ പരിപ്പ് ഭക്ഷ്യയോഗ്യവും വളരെയധികം പോഷക മൂല്യമുള്ളതുമാണ്. പ്രോടീൻ, ഫൈബർ, കാൽസ്യം, വിറ്റാമിൻ ഇ, സിങ്ക്, കോപ്പർ, മഗ്‌നീഷ്യം, മറ്റു നിരോക്സീകാരികൾ എന്നിവ കൊണ്ടു സമ്പുഷ്ടമാണ് ബദാം.
നാലുമുതൽ പത്തുവരെ മീറ്റർ ഉയരം വയ്ക്കുന്ന ഈ ഇലപൊഴിയും മരത്തിന്റെ തടിയ്ക്ക് 30 സെന്റീമീറ്റർ വരെ വ്യാസമുണ്ടാകും. മധ്യേഷ്യയിലാണ്‌ ഈ മരത്തിന്റെ ഉദ്ഭവം. മനുഷ്യർ പിന്നീട് വടക്കേ ആഫ്രിക്ക, യൂറോപ്പ് മുതലായ മറ്റു സ്ഥലങ്ങളിലേക്ക് ഇതിനെ കൊണ്ടുപോകുകയായിരുന്നു. ഭക്ഷിക്കാനുപ യോഗിക്കുന്നതിനു പുറമെ ഇതിന്റെ പരിപ്പിൽ നിന്ന് എണ്ണയും നിർമ്മിക്കാറുണ്ട്.