നീർമരുത്
കേരളമടക്കം ഇന്ത്യയിൽ ആകമാനം കാണപ്പെടുന്നതുമായ ഒരിനം വൃക്ഷമാണ് നീർമരുത് അഥവാ ആറ്റുമരുത് (ശാസ്ത്രീയനാമം: Terminalia arjuna). ആറ്റുതീരത്തും പുഴക്കരയിലും സാധാരണ കാണപ്പെടുന്നതിനാലാണ് ആറ്റുമരുതെന്നറിയപ്പെടുന്നത്. ഇംഗ്ലീഷിൽ അർജുൻ ട്രീ എന്നു പറയും. നല്ല ബലമുള്ള വൃക്ഷമായതിനാൽ ബലവാൻ എന്ന അർത്ഥത്തിൽ അർജ്ജുന: എന്ന് സംസ്കൃതത്തിൽ പറയുന്നു.
ഹിമാലയ സാനുക്കൾ, ബീഹാർ, നാഗ്പൂർ, ഉത്തർപ്രദേശ്, ബർമ്മ, സിലോൺ, ദക്ഷിണ ഇൻഡ്യയിൽ മധുര എന്നിവിടങ്ങളീൽ നീർമരുത് കാണപ്പെടുന്നു. എൺപത് അടി വരെ ഉയരത്തിൽ വളരുന്ന നീർമരുതിന്റെ ഇല നീണ്ടതും അഗ്രം വൃത്താകൃതിയിലുമാണ്. തോലിന് വെളുത്ത നിറവും, അതിൽ വെള്ള നിറമുള്ള കറയും ഉണ്ടാകുന്നു.