തുടലി
ഇലകൾ ഒന്നിച്ചു പൊഴിക്കുന്ന ഒരു സസ്യമാണ് തുടലി.(ശാസ്ത്രീയനാമം: Ziziphus xylopyrus). ശ്രീലങ്കയിലും ഇന്ത്യയിലും കണ്ടുവരുന്നു. ചെറിയ വള്ളിച്ചെടിപോലെയുള്ള വൻതുടലിയിൽ നിന്നും വ്യത്യസ്തമായി ചെറിയ വൃക്ഷമായി വളരുന്ന സസ്യമാണ് ചെറുതുടലി. ഭക്ഷണം, ഔഷധം, കാലിത്തീറ്റ, വനവൽക്കരണം എന്നിവയ്ക്കെല്ലാം ചെറുതുടലി ഉപയോഗിച്ചുവരുന്നു.ഇതിന്റെ തടി വയറ്റിലെ അസുഖത്തിന് മരുന്നുണ്ടാക്കാനും മദ്യം ഉണ്ടാക്കാനും ഉപയോഗിക്കുന്നു. കായ ഭക്ഷ്യയോഗ്യമാണ്. കരടിയ്ക്കും മാനിനും ഇഷ്ടമുള്ള പഴങ്ങൾ. തണ്ടിന് മുള്ളുണ്ട്.നീലവരയൻ കോമാളി ശലഭത്തിന്റെ പ്രധാന ഭക്ഷണസസ്യമാണ്.