പനച്ചിയം
മരത്തിലോ മതിലിലോ പടർന്നു പിടിച്ചാണു പൊതുവേ ഇവയെ കാണാറുള്ളതു.തണ്ടിലും,ഇലയുടെ അടിഭാഗത്തുള്ള ഞരമ്പിലും മുള്ളുകളുണ്ട്.പൂവിതളുകൾ കശക്കിയാൽ താളി പോലെ കൊഴുപ്പു വരും. പിച്ചള പാത്രങ്ങളുടെയും ഓട്ടുപാത്രങ്ങലുടേയും ക്ലാവ് ഉരച്ചു കളയാൻ വേണ്ടി പനച്ചിയത്തിന്റെ ഇല ഉപയോഗിക്കാറുണ്ടു. ആടുകളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ചെറിയ പുളിയുള്ള ഇതിന്റെ ഇല. ഇതിൽ Gossypin എന്ന anti cancerous ഘടകം ഉണ്ട്. മഞ്ഞനിറത്തിലുള്ള ഭംഗിയുള്ള പൂവുകളാണു പനച്ചിയത്തിൽ ഉണ്ടാകാറു. ഇവ അല്പായുസുള്ള പൂവുകളാണു. സൂര്യപ്രകാശം ഏൽക്കുന്നതിനനുസരിച്ചു പൂവിന്റെ ആയുസ്സും കുറയും. കേവലം ഒരു അർദ്ധ പകൽ മാത്രമാണു് പനച്ചിയത്തിന്റെ പൂവുകളുടെ ആയുസ്സു. പാരമ്പര്യ വൈദ്യത്തിൽ ഇത് മഞ്ഞപ്പിത്തം, പ്രമേഹം, നീർവീഴ്ച എന്ന രോഗങ്ങൾ ചികിത്സിക്കാൻ ഉപയോഗിക്കാറുണ്ട്.കുട്ടികൾ ഇതിന്റെ ഇലയും പൂമൊട്ടും ഭക്ഷിക്കാറുണ്ട്. തളിരില ഉപ്പു കൂട്ടിയും ഭക്ഷിക്കാം. ഈ പൂവിന്റെ ഇരുണ്ട ചുവപ്പുനിറമുള്ള ഭാഗം വട്ടത്തിൽ മുറിച്ചെടുത്ത് പെൺകുട്ടികൾ പൊട്ടായി ഉപയോഗിക്കാറുണ്ട്.