കൈമരുത്
കൈമരുത് (ശാലമരം) എന്ന വൃക്ഷത്തിന്റെ ശാസ്ത്രീയ നാമം: Shorea robusta എന്നാണ്. ഇംഗ്ലീഷിൽ sal അല്ലെങ്കിൽ shala tree എന്ന് അറിയുന്നു. സംസ്കൃതത്തിൽ അഗ്നിവല്ലഭ, അഗ്നികർണ, അഗ്നികർണിക എന്നൊക്കെ വിളിക്കുന്നു.തെക്കൻ ഏഷ്യയാണ് ജന്മദേശമായി കണക്കാക്കുന്നത്. ഹിമാലയത്തിന്റെ തെക്കുമുതൽ മ്യാന്മാർ വരെയും നേപ്പാൾ, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളിലും കണ്ടുവരുന്നു. സാൽ വൃക്ഷം റെസിൻ സാൽ ഡാമ്മർ അല്ലെങ്കിൽ ഇൻഡ്യൻ ഡാമ്മർ എന്നറിയപ്പെടുന്നു.