വയങ്കത
8 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് വയങ്കത (ശാസ്ത്രീയനാമം: Flacourtia montana). ചളിര്, ചളിർപ്പഴം, ചരൾമരം, ചരൽപ്പഴം, കാട്ടുലോലിക്ക, മുറിപ്പച്ച, പൈനെല്ലിക്ക എന്നെല്ലാം അറിയപ്പെടുന്ന ഈ മരം കേരളത്തിൽ എല്ലാജില്ലയിലും കാണാറുണ്ട്. പശ്ചിമഘട്ടത്തിലെ തദ്ദേശവൃക്ഷമാണ്. തടിയിൽ മുള്ളുകളുണ്ട്. ഈ മരത്തിന്റെ ഇലയിൽ മുട്ടയിടുന്ന ശലഭങ്ങളാണ് വയങ്കതൻ, പുലിത്തെയ്യൻ എന്നിവ. തടിയിൽ നിറയെ മുള്ളുകൾ ഉണ്ടാവും. ആൺ-പെൺ പൂക്കൾ വ്യത്യസ്തവൃക്ഷങ്ങളിൽ ഉണ്ടാവുന്നു. നെല്ലിക്കയുടെ വലിപ്പമുള്ള പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്.