കുമ്പിൾ
ഭാരതത്തിലെ മിക്കവാറും വനപ്രദേശങ്ങളിൽ കാണാപ്പെടുന്ന ഒരു ഇലപൊഴിയും മരമാണ് കുമ്പിൾ (ശാസ്ത്രീയ നാമം:Gmelina arborea). കുമിഴ് എന്നും ഇത് അറിയപ്പെടുന്നു . നനവാർന്ന മലഞ്ചെരുവുകളിലും താഴ്വരകളിലും കൂടുതലായി കാണപ്പെടുന്നു. ദശമൂലത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു ഔഷധമാണിത്. കുമ്പിൾ മരത്തിന്റെ തടിയിലാണ് കഥകളിക്കോപ്പുകൾ നിർമ്മിക്കുന്നത്.