EncyclopediaGeneralTrees

കരിമുതുക്ക്

ഒരിനം ഔഷധസസ്യമാണ് കരിമുതുക്ക് (ശാസ്ത്രീയനാമം: Adenia hondala). ശ്രീലങ്കയടക്കം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്നു. വിഷമയമായതിനാൽ ഇതിന്റെ ഇലകൾ കന്നുകാലികൾക്കു ഭക്ഷ്യയോഗ്യമല്ല. കിഴങ്ങുപോലെ വളരുന്ന വേരുകളും ഫലങ്ങളും ഔഷധയോഗ്യമായ ഭാഗങ്ങളാണ്. പാമ്പിൻ വിഷത്തിനു പ്രതിവിധിയായി ഇത് ഉപയോഗിക്കുന്നു. മറ്റു സസ്യങ്ങളിൽ പടർന്നാണ് ഇവ വളരുന്നത്. ക്ലിപ്പർ, ക്രൂയിസർ, ലെയ്സ് ശലഭം എന്നിവയുടെ ശലഭപ്പുഴുക്കൾ തിന്നുവളരുന്ന ഇലകളിൽ ഒന്ന് കരിമുതുക്കാണ്.