EncyclopediaGeneralTrees

കുന്തിരിക്കം (മരം)

വെളുത്ത പൂക്കൾ ഉണ്ടാക്കുന്ന ഒരു വലിയ മരമാണ് കുന്തിരിക്കം, സൗരഭ്യം ഉണ്ടാക്കുന്നതിന്‌ ഉപയോഗിക്കുന്ന ഒരു പദാർത്ഥമായ കുന്തിരിക്കം ‘ബർബരേസേ’ കുടുംബത്തിലെ ഈ മരത്തിന്റെ കറയാണ്. ഭാരതത്തിൽ ആസ്സാമിലും ബംഗാളിലും കേരളത്തിൽ പശ്ചിമഘട്ട മേഖലയിലും വളരുന്നു. ഇന്ത്യയിലെ ഉഷ്ണമേഖല മഴക്കാടുകളിൽ കണ്ടുവരുന്നു. ചരകൻ, സുശ്രുതൻ എന്നിവർ ഇതിനെ ശല്ലാകി എന്ന പേരിലാണ് പരാമർശിച്ചിട്ടുള്ളത്. ഭാവമിശ്രനാണ് ഇതിന്റെ പശയെ കുന്തുരു അഥവാ കുന്തിരിക്കം എന്നു പേരിട്ടു പരാമർശിച്ചിട്ടുള്ളത്. കുങ്ങില്യം എന്നും അറിയപ്പെടുന്നു.