കച്ചോലം
നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വർഗ്ഗത്തിൽപെടുന്നതുമായ ഒരു ഔഷധസസ്യമാണ് കച്ചൂരി അഥവാ കച്ചോലം. ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്തപൂക്കളുമാണ് ഇതിനുള്ളത്. വാസനയുള്ള തൈലം അടങ്ങിയതും, ക്ഷാരഗുണമുള്ളതും, ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ ഒരു സസ്യമാണിത്. ഇതിന്റെ മണമുള്ള ഇഞ്ചി, മണൽ ഇഞ്ചി എന്നു പറയാറുണ്ട്. ഇത് പ്രധാനമായും കാണപ്പെടുന്നത് ചൈന, തായ്വാൻ, കമ്പോഡിയ, ഇന്ത്യ എന്നിവടങ്ങളിലാണ്. കൂടാതെ ഇത് വ്യവസായിക അടിസ്ഥാനത്തിൽ തെക്ക് കിഴക്ക് ഏഷ്യയിൽ കൃഷിചെയ്യപ്പെടുന്നു. ഇത് ഭക്ഷണത്തിൽ ഒരു ആയുർവേദ മരുന്നായി ഇന്തോനേഷ്യയിൽ, പ്രത്യേകിച്ചും ബാലിയിൽ ഉപയോഗിക്കുന്നു. ഇതിനെ ഇന്തോനേഷ്യയിൽ കെങ്കുർ എന്ന് അറിയപ്പെടുന്നു. ചൈനയിൽ ഇത് മരുന്നിനായി ഉപയോഗിക്കുന്നു. ഷാ ജിയാങ്ങ് എന്ന പേരിൽ ഇത് ചൈനയിലെ കടകളിൽ ലഭ്യമാണ്. ഇതിനെ ചൈനയിൽ പറയുന്ന പേര് ഷാൻ നായി എന്നാണ്. നല്ല വളക്കൂറും നനവും ഉള്ള മണ്ണിൽ ഇന്ത്യയിൽ എല്ലായിടത്തും ഏതു കാലാവസ്തയിലും വളരും.വേനൽ കൂടുമ്പോൽ ഇല കൊഴിയും.ഇതിന് ചെറുതായി കർപ്പൂരത്തിന്റെ രുചിയാണ്.