EncyclopediaGeneralTrees

ആര്യവേപ്പ്

ചരിത്രം
പവിത്രമായ മരങ്ങളിലൊന്നായി പുരാതനകാലം മുതലേ കരുതുന്നതിനാലും വീടുകളിൽ വളർത്താൻ യോഗ്യമായതിനാലും ഇവ വീട്ടുമുറ്റത്ത് നട്ടുവളർത്താറുണ്ട്. വേപ്പിന്റെ വിത്തിൽ നിന്നും വേപ്പെണ്ണ ആട്ടിയെടുക്കാറുണ്ട്. വേപ്പിൻ പിണ്ണാക്ക് വളമായി ഉപയോഗിക്കുന്നു. പ്രധാന ജൈവകീടനാശിനി കൂടിയാണ് ഇത്. പലതരം ഔഷധസോപ്പുകളുടേയും ചേരുവയിൽ വേപ്പിന്റെ എണ്ണ ഉപയോഗിക്കുന്നു.
സവിശേഷതകൾ
ഈ സസ്യം ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരുന്നു. ഇല തണ്ടിൽ നിന്നും രണ്ട് വശത്തേക്കും ഒരുപോലെ കാണപ്പെടുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് വേപ്പിലയ്ക്ക്‌ കയ്പ്പുരസമാണ്‌. പൂവിന്‌ മഞ്ഞകലർന്ന വെള്ള നിറമാണുള്ളത്. കായകൾ പാകമാകുമ്പോൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നു. ഔഷധനിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങൾ തടി, ഇല, കായ്, കായിൽ നിന്നും എടുക്കുന്ന എണ്ണ എന്നിവയാണ്‌.