EncyclopediaGeneralTrees

അക്കരപ്പുത

ഡ്രോസിറേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു കീടഭോജി സസ്യമാണ് അഴുകണ്ണി, തീപ്പുല്ല് എന്നെല്ലാം അറിയപ്പെടുന്ന അക്കരപ്പുത. മധ്യ-തെക്കേ അമേരിക്കയിലൊഴികെ ലോകത്തെല്ലായിടത്തും കണ്ടുവരുന്നു. ശിഖരങ്ങളില്ലാത്ത ഏകവർഷി. നീളമുള്ള ഇലകളായതിനാൽ മറ്റു സ്പീഷിസുകളിൽ നിന്നും എളുപ്പം തിരിച്ചറിയാം. ഇതൊരു ഔഷധസസ്യമാണ്. ഇതിന്റെ കൊച്ചു കമ്പുപോലെ നീണ്ടിരിക്കുന്ന ഭാഗത്ത് കൊഴുത്ത് തേനൂറുന്ന പോലെ നനവുള്ള പ്രതലത്തിൽ വന്നിരിക്കുന്ന പ്രാണികൾ അതിൽ ഒട്ടിപ്പോവുകയും ചെടി അതിനെ ആഹരിക്കുകയുമാണ് ചെയ്യുക.