അതിവിടയം
വളരെയധികം വിഷവീര്യമുള്ള ഒരു ഔഷധ സസ്യമാണ് വത്സനാഭി, ഇംഗ്ലീഷിൽ ഇന്ത്യൻ അക്കോണൈറ്റ് (Indian aconite) എന്നും Monk’s hood എന്നും അറിയപ്പെടുന്നു. സപ്തോപവിഷങ്ങളിൽ ഒന്നായിട്ടാണ് ആയുർവേദം വത്സനാഭിയെ കണക്കാക്കുന്നത്. ശുദ്ധിചെയ്ത് നിയന്ത്രിതമാത്രയിൽ ഈ ഔഷധം ആയുർവേദം,ഹോമിയോപ്പതി, നാട്ടുവൈദ്യം തുടങ്ങിയ മേഖലകളിലും, ഇതിൽ നിന്ന് വേർതിരിച്ചെടുക്കുന്ന അക്കോണൈറ്റിൻ അലോപ്പതി ശാസ്ത്രശാഖയിലും ഉപയോഗിച്ചുവരുന്നു.ഭാവപ്രകാശത്തിൽ കറുപ്പ്,വെളുപ്പ്,ചുവപ്പ് എന്നീ നിറങ്ങളിൽ ഉണ്ടെന്ന് പറയുമ്പോൾ;മദപാലനിഘണ്ടുവിൽ മഞ്ഞനിറവും ചേർത്ത് നാലായി കണക്കാക്കുന്നു. അതിവിടയം ഉപവിഷവർഗ്ഗത്തിൽ പെടുന്നതിനാൽ ശുദ്ധിചെയ്തുമാത്രം ഉപയോഗിക്കണം.
വത്സനാഭിയെ അതിനു സമാനമായ മറ്റു ജനുസ്സുകളിൽ നിന്ന് തിരിച്ചറിയുക വളരെ ബുദ്ധിമുട്ടായ കാര്യമാണ്. വത്സനാഭി യഥാർത്ഥത്തിൽ ഏതു സസ്യമാണെന്നതിലും തർക്കം നില നിൽകുന്നുണ്ട്. ചരകൻ, ശുശ്രുതൻ, തുടങ്ങിയ ആദ്യകാല ആയുർവേദ ആചാര്യന്മാരും ഭാവമിശ്രൻ, വാഗ്‌ഭടൻ എന്നീ പിൽക്കാല ആചാര്യന്മാരും വ്യത്യസ്തമായ കാശ്ചപ്പാടാണ് പുലർത്തിയത്. ഇതേ പോലെ തന്നെ ചുനേക്കർ, നാദ്കർണി തുടങ്ങിയ ആധുനിക വൈദ്യാചാര്യന്മാരും മറ്റു വ്യത്യസ്ത കാശ്ചപ്പാടുള്ളവരാണ് അക്കോണൈറ്റം നാപെല്ലസ്, അക്കോണൈറ്റം ചസ്മാതം, എന്നീ സസ്യങ്ങളുടെ മൂല കന്ദങ്ങളും അക്കോണൈറ്റം ഹെറ്റീറൊഫൈല്ലം എന്ന സസ്യവും വത്സനാഭിയായി ഗണിച്ചുവരുന്നു. ഇന്ത്യൻ അതിവിടയം എന്ന് വ്യാവസായികമായി അറിയപ്പെടുന്ന ഇനം രണ്ടോ മൂന്നോ ഇനങ്ങളുടെ സങ്കരമാണ്.