ശരത്ചന്ദ്ര ചതോപാധ്യായ്
20ആം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തരായ ബംഗാളി എഴുത്തുകാരിലൊരാളാണ് ശരത് ചന്ദ്ര ചാറ്റർജി. നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇദ്ദേഹം ബംഗാളിലെ ഭഗൽപൂരില് 1876 നവംബർ 15-ന് ജനിച്ചു. ബാല്യം ബീഹാറിലും രംഗൂണിലുമായി കഴിച്ചുകൂട്ടി. ഇന്ത്യൻ സിനിമയ്ക്ക് ദേവദാസ് എന്ന അനശ്വരനായ ഒരു ദുരന്തകഥാപാത്രത്തെ സംഭാവന ചെയ്തത് ചാറ്റർജിയാണ്. നിത്യജീവിതദുഃഖങ്ങൾ വിശാലമായ ക്യാൻവാസിൽ ആവിഷ്കരിച്ചപ്പോൾ ശരത്ചന്ദ്രൻ ജനങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി. ഹിന്ദുസന്യാസിയായും ബുദ്ധഭിക്ഷുവായും ഇദ്ദേഹം ബർമ്മയിലും ഇന്ത്യയിലെമ്പാടും സഞ്ചരിച്ചു. യാത്രയിൽ കണ്ട വ്യക്തിത്വങ്ങളിൽ പലരും അദ്ദേഹത്തിന്റെ സൃഷ്ടികളിൽ കഥാപാത്രങ്ങളായി.