അരവണ പായസം ഉണ്ടാക്കുന്നത് എങ്ങനെ?
പാകം ചെയ്യുന്ന വിധം
പച്ചരി കഴുകി ഉരുളിയില്‍ കുറച്ചു വെള്ളം അടുപ്പത്തു വച്ചു തിളപ്പിക്കുക.വെള്ളം തിളച്ചു വരുമ്പോള്‍ പച്ചരി കഴുകിയിട്ട് തിളയ്ക്കുമ്പോള്‍ ശര്‍ക്കരയിട്ട് നെയ്യും ഒഴിച്ചു ഇളക്കുക.ശര്‍ക്കര ലയിച്ചു വരുമ്പോള്‍ കല്‍ക്കണ്ടം ചേര്‍ക്കണം. അരി പകുതി വേവാകുമ്പോള്‍ കുഴുമ്പു രൂപത്തിലാക്കി ഇറക്കുക.ശേഷം അണ്ടിപ്പരിപ്പും ഏലയ്ക്കായും കിസ്മിസും നെയ്യില്‍ മൂപ്പിച്ചു പായസത്തിലിട്ടിളക്കി ഒരു പാത്രത്തില്‍ പകരുക.ഈ പായസം രണ്ടു മൂന്ന് ദിവസം വരെ കേടുകൂടാതെ ഇരിക്കും.
ചേരുവകള്‍
- പച്ചരി -2 നാഴി
- ശര്‍ക്കര -2 കിലോ
- നെയ്യ് -500 ഗ്രാം
- കല്‍ക്കണ്ടം-100 ഗ്രാം
- അണ്ടിപ്പരിപ്പ് -200 ഗ്രാം
- ഏലയ്ക്ക – 100ഗ്രാം