EncyclopediaHistory

കംബോഡിയൻ റീൽ

കംബോഡിയയിൽ 1980 ഏപ്രിൽ 1 മുതൽ നിലവിലുള്ള നാണയമാണ്‌ റീൽ. ഇവിടെ അമേരിക്കൻ ഡോളറും വ്യാപകമായി ഉപയോഗിച്ചു വരുന്നു.കൂടാതെ തായ്‌ലാന്റ് അതിർത്തിപ്രദേശങ്ങളിൽ തായ് ബാത്തും ഉപയോഗിച്ചുവരുന്നു. ഒരു റീൽ പത്ത് കാക് അല്ലെങ്കിൽ 100 സെൻ ആയാണ്‌ വിഭജിച്ചിരിക്കുന്നത്. നേരത്തേ 1953 മുതൽ 1975 മെയ് വരെ റീൽ പ്രചാരത്തിലുണ്ടായിരുന്നു. ഖെമർ റൂഷ് ഭരണകാലത്ത് (1975-1980) നാണയങ്ങൾ നിരോധിക്കപ്പെടുകയുണ്ടായി.