EncyclopediaHistorySecret Theories

ജീവന്‍ ഉണ്ടായത്

ഭൂമിയില്‍ ജീവനുണ്ടായിട്ടു 350 കോടി വര്‍ഷത്തിലധികമായി എന്ന് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. മറ്റുഗ്രഹങ്ങളില്‍ നിന്നോ, നക്ഷത്രത്തില്‍ നിന്നോ ജീവനു കാരണമായ വസ്തുക്കള്‍ ഭൂമിയില്‍ എത്തിയതാണോ? അതോ ഭൂമിയിലെത്തിയ ഇത്തരം വസ്തുക്കളില്‍ പറ്റിപിടിച്ചുവന്ന ജീവികളാണോ നമ്മുടെ പരിണാമത്തിന് തുടക്കം കുറിച്ചത്, അതുമല്ലെങ്കില്‍, മറ്റെന്തെങ്കിലും കാരണമുണ്ടോ?
ജീവന്‍റെ ഉല്‍പ്പത്തിയെപ്പറ്റി സങ്കല്‍പ്പങ്ങള്‍ മാത്രമേ നമുക്കുള്ളൂ. അവയില്‍ ഏറ്റവും യുക്തിസഹമായത് പ്രാചീനകാലത്തെ അന്തരീക്ഷത്തിലെ വാതകങ്ങളില്‍ നിന്ന് ജീവനുണ്ടാവാന്‍ കാരണമാകുന്ന അമിനോ ആസിഡ് വേര്‍തിരിഞ്ഞു എന്ന നിഗമനമാണ്. സ്റ്റാന്‍ലി മില്ലര്‍ എന്നയാളാണ് ഈ രീതിയില്‍ ചിന്തിച്ചത്.
1953-ല്‍ തന്‍റെ പരീക്ഷണവും നിഗമനവും പ്രസിദ്ധപ്പെടുത്തുമ്പോള്‍ മില്ലര്‍ക്ക് പ്രായം 23 വയസ്സ് മാത്രം. നോബേല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞനായ ഹരോള്‍ഡ്‌ യൂറിയുടെ വിദ്യാര്‍ത്ഥിയായിരുന്നു മില്ലര്‍,പ്രചീനാന്തരീക്ഷത്തിലെ വാതകങ്ങളെക്കുറിച്ചു പഠിച്ച ശാസ്ത്രജ്ഞനാണ്, അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ഹൈഡ്രജന്‍, മിതേന്‍, അമോണിയ, നീരാവി തുടങ്ങിയവയായിരുന്നു മുന്നൂറ്റി അമ്പത് കോടി വര്‍ഷം മുമ്പുള്ള അന്തരീക്ഷത്തിലുണ്ടായിരുന്നത്.
എല്ലാ ജീവികളിലും പ്രോട്ടീനുണ്ട്. പ്രോട്ടിന്റെ അടിസ്ഥാനമായ ഘടകമാണ് അമീനോആസിഡ്. ജീവനുണ്ടാകാന്‍ കാരണമായ ആ വസ്തുവിന്റെ ഘടകങ്ങള്‍ അന്നത്തെ അന്തരീക്ഷവാതകങ്ങളിലുണ്ട്. അപ്പോള്‍ ഈ വാതകങ്ങള്‍ യോജിച്ച് അമിനോ ആസിഡായി മാറാനുള്ള സാദ്ധ്യതയില്ലേ? അതായിരുന്നു മില്ലറുടെ ചിന്ത.
ഗവേഷണo നീണ്ടു. പ്രാചീനകാലത്തെ മിന്നലിലെ വൈദ്യുതപ്രസരം അന്തരീക്ഷവാതകങ്ങള്‍ യോജിക്കാന്‍ കാരണമാകുമോ? അന്തരീക്ഷത്തിലുണ്ടാകുന്ന അമിനോ ആസിഡ് തന്മാത്രകള്‍ സമുദ്രത്തില്‍ വീണിരിക്കുമോ?
ഇത് പരീക്ഷിക്കാന്‍ മില്ലര്‍ ഒരു ഉപകരണത്തിനു രൂപം നല്‍കി. സ്ഫടികപാത്രത്തില്‍ പ്രാചീനകാലത്തെ അന്തരീക്ഷം സൃഷ്ടിച്ചു. അതിലൂടെ ഉയര്‍ന്ന വോള്‍ട്ടേജുള്ള വൈദ്യുതി പായിച്ചപ്പോള്‍ അമിനോ ആസിഡ് ഉണ്ടായി. അവ താഴേയ്ക്ക് വീണു പാത്രത്തിലെ വെള്ളത്തില്‍ ചേരുകയും ചെയ്യ്തു.
മില്ലര്‍ പ്രസിദ്ധനായി, പക്ഷെ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യങ്ങളെല്ലാം മില്ലര്‍ സങ്കല്പിച്ച വേഗതയില്‍ സംഭവിച്ചിരിക്കുമോ എന്ന സംശയം മില്ലറുടെ സങ്കല്പത്തിനുള്ള സ്ഥാനം നഷ്ടപെട്ടിട്ടില്ല.