ഒഡീഷ
ഇന്ത്യയുടെ കിഴക്കൻതീരത്തുള്ള ഒരു സംസ്ഥാനമാണ് ഒഡീഷ. മുൻപ് ഈ സംസ്ഥാനം ഒറീസ എന്നാണ് അറിയപ്പെട്ടിരുന്നത്. ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ആന്ധ്രാ പ്രദേശ്, ഛത്തീസ്ഗഡ് എന്നിവയാണ് ഒഡീഷയുടെ അയൽസംസ്ഥാനങ്ങൾ. ബംഗാൾ ഉൾക്കടലിന്റെ തീരത്താണ് ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നത്. 1936-ൽ ആണ് ഒറീസ്സ എന്നപേരിൽ ബ്രിട്ടീഷ് ഭരണ പ്രവിശ്യ നിലവിൽ വന്നത്. 1948-’49 കാലത്ത് 24 നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത് ഈ സംസ്ഥാനത്തെ വിപുലീകരിച്ചു. 15,57,071 ച. കി. മീ. വിസ്ഥീർണമുള്ള ഒറീസ സംസ്ഥാനത്തെ ഭരണസൗകര്യാർത്ഥം 30 ജില്ലകളായി വിഭജിച്ചിരിക്കുന്നു. തലസ്ഥാനം ഭുവനേശ്വർ.