ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡ്‍ സംസ്ഥാനം ഇന്ത്യയുടെ ഇരുപത്തി ഏഴാം സംസ്ഥാനമായി നവംബർ 9, 2000 ഉത്തർപ്രദേശിലെ പതിമൂന്ന് ഉത്തരപശ്ചിമ ജില്ലകളെ ഉൾപ്പെടുത്തി രൂപികരിക്കപെട്ടു. ഹിമാചൽപ്രദേശ്,ഹരിയാന, ഉത്തർപ്രദേശ് എന്നിവ അയൽ സംസ്ഥാനങ്ങളാണ്. ഡെറാഡൂണാണ് താത്കാലിക തലസ്ഥാനവും, പ്രധാന വാണിജ്യ കേന്ദ്രവും.
ചരിത്രം
2000 വരെ ഉത്തർ പ്രദേശിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ഈ പ്രദേശത്തിന്റെ അവികസനം മുൻനിർത്തി, പ്രത്യേക സംസ്ഥാന രൂപവത്കരണത്തിനു വേണ്ടിയുള്ള വാദം ശക്തമായിരുന്നു. നിരവധി പ്രക്ഷോഭങ്ങളും ഇതിന്റെ പേരിൽ നടന്നു. 2000 നവംബർ 9 ന് ഉത്തരാഞ്ചൽ എന്ന പേരിലാണ് ഈ സംസ്ഥാനം നിലവിൽ വരുന്നത്. 2006 ൽ ഇത് ഉത്തർഖണ്ഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.