ഭൂമി
സൂര്യനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങളിൽ സൂര്യനിൽനിന്നും മൂന്നാമതായി സ്ഥിതിചെയ്യുന്ന ഗ്രഹമാണ് ഭൂമി.ലോകം എന്നു നാം വിവക്ഷിക്കുന്നതും ലാറ്റിൻ ഭാഷയിൽ ടെറ എന്നറിയപ്പെടുന്നതും ഭൂമിയെയാണ്. ഗ്രഹങ്ങളിൽ വലിപ്പത്തിൽ അഞ്ചാം സ്ഥാനമാണ് ഭൂമിക്ക്. കൂടാതെ സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹവുമാണിത്. 71% ഉം വെള്ളത്താൽ ചുറ്റപ്പെട്ട ഗ്രഹമായതിനാൽ ഗഗനഗഹനതകളിൽനിന്ന് കാണുമ്പോൾ ഭൂമിയുടെ നിറം നീലയായി കാണപ്പെടുന്നതുകൊണ്ട് ഇതിനെ നീലഗ്രഹം എന്നും വിശേഷിപ്പിക്കാറുണ്ട്. ലോഹങ്ങളും പാറകളും കൊണ്ട് രൂപപ്പെട്ടിരിക്കുന്ന ഗ്രഹങ്ങളുടെ (Terrestrial Planets) ഗണത്തിലാണ് ഭൂമി ഉൾപ്പെടുന്നത്. ഭൂമിയുടെ പ്രായം 454 കോടി വർഷമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്നതായി അറിയുന്ന ഏകയിടം ഭൂമി മാത്രമാണ്. മനുഷ്യനുൾപ്പെടെ അനേകായിരം ജീവിവർഗങ്ങൾ ഭൂമിയിൽ ജീവിക്കുന്നുണ്ട്. ഇതിന്റെ ഉപരിതലത്തിൽ ജീവൻ പ്രത്യക്ഷമായത് കഴിഞ്ഞ നൂറുകോടി വർഷങ്ങൾക്കുള്ളിലാണെന്നും അറിയാൻ സാധിച്ചിട്ടുണ്ട്. ജീവൻ രൂപപ്പെട്ടതുമുതൽ ഭൂമിയിലെ ജൈവമണ്ഡലം ഭൗമാന്തരീക്ഷത്തിലും ഇവിടത്തെ അജൈവ വ്യവസ്ഥയിലും വലിയ മാറ്റങ്ങൾക്കു കാരണമായിട്ടുണ്ട്. എയറോബിക് ജീവികളുടെ പെട്ടെന്നുള്ള വർദ്ധനയും ഓസോൺ പാളിയുടെ രൂപപ്പെടലും ഇതിൽപ്പെടുന്നു. ഈ ഓസോൺ പാളിയും ഭൂമിയുടെ കാന്തമണ്ഡലവും ചേർന്ന് പുറത്തുനിന്നും വരുന്ന ഹാനികരമായ കിരണങ്ങളെ തടയുകയും ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനെ സഹായിക്കുകയും ചെയ്യുന്നു. ഭൂമിയുടെ ഭൗതികഗുണങ്ങളും അതിന്റെ ഭൂമിശാസ്ത്രപരമായ ചരിത്രവും സൂര്യനുചുറ്റുമുള്ള പരിക്രമണവും ഇക്കാലം വരെയുള്ള ജീവന്റെ നിലനിൽപ്പിനെ സഹായിച്ചു. അടുത്ത 150 കോടി വർഷത്തേക്കു കൂടി ഭൂമിയിൽ ജീവന് സ്വാഭാവികമായ നിലനിൽപ്പ് സാധ്യമാണെന്ന് ശാസ്ത്രലോകം കരുതുന്നു. സൂര്യന്റെ വർദ്ധിച്ചുവരുന്ന തിളക്കം അന്ന് ജൈവമണ്ഡലത്തെ നശിപ്പിക്കുമെന്നതിനാൽ ഈ കാലയളവിനുശേഷം ഭൂമിയിൽ ജീവൻ അവസാനിക്കുമെന്ന് കരുതുന്നു.
ഭൗമഘടന
ഭൂമിയുടെ ഉപരിതലം ഏതാനും ഉറച്ച ഖണ്ഡങ്ങളായി അഥവാ ടെക്റ്റോണിക് ഫലകങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഇവ ദശലക്ഷം വർഷങ്ങൾകൊണ്ട് ഉപരിതലത്തിൽ കൂടെ പതുക്കെ അവയുടെ സ്ഥാനം മാറുന്നു. ഉപരിതലത്തിന്റെ 71 ശതമാനവും ഉപ്പുജലത്താൽ നിറഞ്ഞ സമുദ്രങ്ങളാണ്, ഉപരിതലത്തിന്റെ ബാക്കിഭാഗം ഭൂഖണ്ഡങ്ങളും ദ്വീപുകളും ആണ്. പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്നതായി അറിയുന്ന ഏകയിടം ഭൂമി മാത്രമാണ്. മനുഷ്യനുൾപ്പെടെ അനേകായിരം ജീവിവർഗങ്ങൾ ഭൂമിയിൽ ജീവിക്കുന്നുണ്ട്. ഇതിന്റെ ഉപരിതലത്തിൽ ജീവൻ പ്രത്യക്ഷമായത് കഴിഞ്ഞ നൂറുകോടി വർഷങ്ങൾക്കുള്ളിലാണെന്നും അറിയാൻ സാധിച്ചിട്ടുണ്ട്. ജീവൻ രൂപപ്പെട്ടതുമുതൽ ഭൂമിയിലെ ജൈവമണ്ഡലം ഭൗമാന്തരീക്ഷത്തിലും ഇവിടത്തെ അജൈവവ്യവസ്ഥയിലും വലിയ മാറ്റങ്ങൾക്കു കാരണമായിട്ടുണ്ട്. എയറോബിക് ജീവികളുടെ പെട്ടെന്നുള്ള വർദ്ധനയും ഓസോൺ പാളിയുടെ രൂപപ്പെടലും ഇതിൽപ്പെടുന്നു. ഈ ഓസോൺ പാളിയും ഭൂമിയുടെ കാന്തമണ്ഡലവും ചേർന്ന് പുറത്തുനിന്നും വരുന്ന ഹാനികരമായ കിരണങ്ങളെ തടയുകയും ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനെ സഹായിക്കുകയും ചെയ്യുന്നു. ഭൂമിയുടെ ഭൗതികഗുണങ്ങളും അതിന്റെ ഭൂമിശാസ്ത്രപരമായ ചരിത്രവും സൂര്യനുചുറ്റുമുള്ള പരിക്രമണവും ഇക്കാലം വരെയുള്ള ജീവന്റെ നിലനിൽപ്പിനെ സഹായിച്ചു. അടുത്ത 150 കോടി വർഷത്തേക്കു കൂടി ഭൂമിയിൽ ജീവന് സ്വാഭാവികമായ നിലനിൽപ്പ് സാധ്യമാണെന്ന് ശാസ്ത്രലോകം കരുതുന്നു. സൂര്യന്റെ വർദ്ധിച്ചുവരുന്ന തിളക്കം അന്ന് ജൈവമണ്ഡലത്തെ നശിപ്പിക്കുമെന്നതിനാൽ ഈ കാലയളവിനുശേഷം ഭൂമിയിൽ ജീവൻ അവസാനിക്കുമെന്ന് കരുതുന്നു.ഭൂമിയിലെ ജീവനെ നിലനിർത്താൻ സഹായിക്കുന്നതും മറ്റൊരു ഗ്രഹത്തിന്റെ ഉപരിതലത്തിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതുമായ ദ്രവജലവും സ്ഥിതിചെയ്യുന്നു.ഭൗമാന്തർഭാഗം സജീവമായ അവസ്ഥയിലാണ്, താരതമ്യേന ഖരാവസ്ഥയിലുള്ള മാന്റിലിനാൽ പൊതിഞ്ഞ് ദ്രാവകാവസ്ഥയിലുള്ള പുറം കാമ്പും അതിനുമുള്ളിൽ ഭൂരിഭാഗവും ഇരുമ്പടങ്ങിയ ഖരാവസ്ഥയിലുള്ള അകക്കാമ്പുമാണുള്ളത്, ഇതിൽ പുറം കാമ്പാണ് കാന്തമണ്ഡലം സൃഷ്ടിക്കുന്നത്.
ഭൂവൽക്കം
പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുന്ന ബാഹ്യപാളിയാണ് ഭൂവൽക്കം(Earth’s Crust). സമുദ്രാന്തർഭാഗത്ത് ആറുകിലോ മീറ്റർ വരേയും ഭൂഖണ്ഡങ്ങളിൽ 30 മുതൽ 50 വരെ കി.മീറ്റർ വരെയും ഭൂവൽക്കത്തിന്റെ ഘനം വ്യത്യാസപ്പെട്ടിരിക്കുന്നു. 2.2 മുതൽ 2.9 വരെ ഗ്രാം/സെന്റീമീറ്റർ ക്യൂബാണ് ഇവിടത്തെ സാന്ദ്രത. സിയാൽ ,സിമ എന്നീ ചെറു പാളികൾ ചേർന്ന ഭൂമിയുടെ ഭാഗമാണ് ഭൂവൽക്കം.ബാഹ്യ സിലിക്കേറ്റ് പടലമെന്നറിയപ്പെടുന്നഭൂവൽക്ക മണ്ഡലത്തിൽ ഏറിയ കൂറും സിലിക്കേറ്റുകളാണ്.ഭൂഖണ്ഡങ്ങളുടെ മുകൾഭാഗം സിയാൽ (SiAl) എന്നറിയപ്പെടുന്നു.മുഖ്യമായും സിലിക്കൺ അലൂമിനിയം എന്നിവ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് ഈ ഭാഗം സിയാൽ എന്നറിയപ്പെടുന്നത്.സിയാലിനു താഴെ കടൽത്തറ ഭാഗത്തെ Sima എന്നു പറയുന്നു. ഇതിൽ പ്രധാനമായും സിലിക്കൺ,മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു.ഭൂവൽക്കകത്തിന്റെ അടിവരമ്പാണ് മൊഹോറോ വിസിക് വിച്ഛിന്നത.
മാന്റിൽ
പുറക്കാമ്പിനും ഭൂവൽക്കത്തിനും ഇടയിലുള്ള ഏകദേശം 2900 കിലോമീറ്റർ കനമുള്ള ഈ പാളി, ഭൂമിയുടെ വ്യാപ്തത്തിന്റെ 84 ശതമാനം വരും. ഖരപദാർത്ഥങ്ങൾ കൊണ്ട് സമ്പന്നമായ ഈ പാളി ഇരുമ്പിനാൽ സമ്പുഷ്ടമാണ്. അപ്പർ മാന്റിൽ (Upper mantle)എന്ന ഉൾഭാഗം ഭൂവൽക്കത്തിന്റെ അടിവശത്തെ പാളിയായ മോഹോ(MOHO) അഥവാ Base of the crust ൽ നിന്ന് താഴേയ്ക്ക് ഏകദേശം ഏഴുമുതൽ 410 കി.മീറ്റർ വരെ വ്യാപിച്ചിരിക്കുന്നു. തൊട്ടുതാഴെയായി 410 മുതൽ 660 വരെ കി.മീറ്റർ വ്യാപിച്ചിരിക്കുന്ന ട്രാൻസിഷൻ സോൺ (Trasition Zone) ഉണ്ട്. ഏറ്റവും താഴെയായി 660 മുതൽ 2891 കി.മീറ്റർ വരെ വ്യാപിച്ചിരിക്കുന്ന പാളിയാണ് ലോവർ മാന്റിൽ(lower mantle). മാന്റിലിന്റെ ഏറ്റവും പുറം പാളിയെ ഭൂകമ്പപ്രകമ്പന പ്രവേഗത്താൽ നിർവ്വചിക്കാവുന്നതാണ്. ആൻട്രിജ മൊഹൊറോവിസിക് ആണ് 1909 ൽ ആദ്യമായി ഇതിനെ പഠിക്കുന്നത്. ഈ അതിർത്തിപ്രദേശത്തെ മൊഹൊറോവിസിക് ഡിസ്കണ്ടിന്യുവിറ്റി (Mohorovicic Discontinuity)അഥവാ മോഹോ എന്നുവിളിക്കുന്നു. അപ്പർ മാന്റിലും ഭൂവൽക്കവും ചേർന്നാണ് 200 കി.മീറ്ററോളം കനമുള്ള ലിത്തോസ്ഫിയർ ഉണ്ടായിരിക്കുന്നത്. ഒലിവിൻ, പൈറോക്സീൻ, സ്പിനൽ ഘടനാ ധാതുക്കൾ, ഗാമറ്റ് എന്നീ മാന്റിൽ പാറയിനങ്ങൾ 410 കി.മീറ്റർ ആഴത്തിൽ ദൃശ്യമാകുന്നു. പെരിഡോറ്റൈറ്റ്(peridotite), ഡ്യൂണൈറ്റ്(dunite), ഇക്ലോഗൈറ്റ് (eclogite)എന്നിവയാണ് മറ്റുപ്രധാനശിലകൾ. 400 കി.മീറ്റർ മുതൽ 650 കി.മീറ്റർ വരെ ആഴത്തിലെത്തുമ്പോൾ ഈ ശിലകൾ മാറി വാഡ്സ്ലേയിറ്റ്(wadsleyite), റിംഗ്‌വൂഡൈറ്റ്(ringwoodite) എന്നിവ പ്രത്യക്ഷപ്പെടുന്നു. മാന്റിലിൽ ഭൂവൽക്കത്തിനുതൊട്ടുതാഴെ 500 മുതൽ 900 °C (932 to 1,652 °F)വരെയാണ് ഊഷ്മനില. അകക്കാമ്പിനുമുകളിൽ ഇത് 4,000 °C (7,230 °F)വരെ വരുന്നു. 2900 മുതൽ 5150 വരെ കി.മീറ്റർ വ്യാപിച്ചിരിക്കുന്ന ഭൗമഭാഗമാണിത്. പ്രധാനമായും നിക്കൽ, ഇരുമ്പ് എന്നിവയാൽ നിർമ്മിതമായ ഈ ഭാഗത്തെ ഭൗമസാന്ദ്രത 9.9 മുതൽ 12.2g/cm3 ആണ്. ഏറ്റവും താഴ്ന്ന വിസ്കസ് ദ്രവരൂപത്തിലുള്ള ഈ പാളിയ്ക്ക് തൊട്ടുതാഴെയാണ് ഖരരൂപത്തിലുള്ള അകക്കാമ്പ് കാണപ്പെടുന്നത്. ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള പാളിയെയാണ് അകക്കാമ്പ് എന്നു വിളിക്കുന്നത്. ഇതിന്റെ ഒരു ഭാഗം ഇരുമ്പ് പരലുകളാണെന്നു കരുതപ്പെടുന്നു.[5] അകക്കാമ്പിന്റെ ചൂട് സൗരോപരിതലത്തിലെ ചൂടിനോടടുത്ത് 6000 ഡിഗ്രി സെന്റിഗ്രേഡ് ആണെന്നും കരുതപ്പെടുന്നു. ഇവിടത്തെ ഉയർന്ന മർദ്ദം കാരണം അകക്കാമ്പ് ഖരാവസ്ഥയിൽ കാണപ്പെടുന്നു.
ഭ്രമണവും പരിക്രമണവും
സൂര്യനും ചന്ദ്രനുമുൾപ്പെടെയുള്ള ബഹിരാകാശ വസ്തുക്കളുമായി ഭൂമി പ്രതിപ്രവർത്തനങ്ങളിലേർപ്പെടാറുണ്ട്. നിലവിൽ ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം ഭ്രമണം ചെയ്യുന്നതിന്റെ ഏകദേശം 366.26 മടങ്ങ് സമയദൈർഘ്യം കൊണ്ട് സൂര്യനുചുറ്റും ഒരു തവണ പരിക്രമണം ചെയ്യുന്നു. ഇതാണ് ഒരു നക്ഷത്രവർഷം (sidereal year), ഇത് 365.26 സൗരദിനങ്ങൾക്ക് തുല്യമാണ്. പരിക്രമണ തലത്തിന്റെ ലംബവുമായി 23.4° യുടെ ചെരിവാണ് ഭൂമിയുടെ അച്ചുതണ്ടിനുള്ളത്, ഇത് ഒരു ഉഷ്ണമേഖലവർഷത്തിനുള്ളിൽ (365.24 സൗരദിനങ്ങൾ) ഭൂമിയിൽ വ്യത്യസ്ത ഋതുക്കൾക്ക് കാരണമാകുന്നു. ഭൂമിക്ക് പ്രകൃത്യാലുള്ള ഒരേയൊരു ഉപഗ്രഹം ചന്ദ്രനാണ്, 453 കോടി വർഷങ്ങൾക്കുമുൻപാണ് അത് ഭൂമിയെ പരിക്രമണം ചെയ്യാനാരംഭിച്ചത്, ചന്ദ്രൻ ഭൂമിയിലെ സമുദ്രങ്ങളിൽ വേലിയേറ്റങ്ങൾക്ക് കാരണമാകുന്നു, അച്ചുതണ്ടിലെ ചെരിവിന് സ്ഥിരത നൽകുന്നു, കൂടാതെ ഗ്രഹത്തിന്റെ ഭ്രമണവേഗതയെ പതുക്കെ കുറയ്ക്കുകയും ചെയ്യുന്നു. മുൻപ് ഏതാണ്ട് 410-380 കോടിവർഷങ്ങൾക്കിടയിൽ ക്ഷുദ്രഗ്രഹം ഭൂമിയിലിടിച്ചത് ഉപരിതലത്തിന്റെ വ്യവസ്ഥിതിയിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്.
ഗ്രഹത്തിലെ ധാതുസ്രോതസ്സുകളും ജൈവമണ്ഡലത്തിന്റെ ഉല്പന്നങ്ങളും ആഗോളതലത്തിൽ മനുഷ്യസമൂഹത്തിന്റെ നിലനില്പിനാവശ്യമായ സ്രോതസ്സുകൾ പ്രദാനം ചെയ്യുന്നു. ഈ സമൂഹത്തിലെ അംഗങ്ങൾ ഏതാണ്ട് 200 സ്വയംഭരണം മേഖലകളിലായി ജീവിക്കുന്നു, ഈ മേഖലകൾ നയതന്ത്രം, യാത്രകൾ, വ്യാപാരം, സൈനിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ പരസ്പരം പ്രതിപ്രവർത്തനങ്ങളിലേർപ്പെടുന്നു. വ്യത്യസ്ത മനുഷ്യസംസ്കാരങ്ങൾ ഭൂമിയെക്കുറിച്ച് വ്യത്യസ്ത തരത്തിലുള്ള കാഴ്ച്ചപ്പാടുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഭൂമിയെ ദൈവമായി കാണുക, ഭൂമി പരന്നതാണെന്നുള്ള വിശ്വാസം, പ്രപഞ്ചത്തിന്റെ കേന്ദ്രമാണ് ഭൂമി എന്ന വിശ്വാസം എന്നിവ കൂടാതെ ഒരു മേൽനോട്ടക്കാരനാവശ്യമുള്ള സംയോജിത വ്യവസ്ഥിതിയാണ് ലോകം എന്ന ആധുനിക കാഴ്ചപ്പാടുമെല്ലാം ഇവയിൽപ്പെടുന്നു.
ഭൂമിശാസ്ത്രചരിത്രം
ക്രിസ്തുവിനു 340 വർഷങ്ങൾക്കു മുൻപു തന്നെ അരിസ്റ്റോട്ടിൽ എന്ന ഗ്രീക്കു ചിന്തകൻ തന്റെ “ഓൺ ദ ഹെവൻസ്” എന്ന പുസ്തകത്തിൽ ഭൂമി ഒരു ഉരുണ്ട ഗോളമാണെന്നതിനു രണ്ടു വാദങ്ങൾ ഉന്നയിക്കുകയുണ്ടായി. അതുവരെ ഭൂമി പരന്നതാണ് എന്നാണ് എല്ലാവരും കരുതിയിരുന്നത്. ചന്ദ്രനിൽ പതിക്കുന്ന ഭൂമിയുടെ നിഴൽ ആണ് ചന്ദ്രഗ്രഹണത്തിനു കാരണം എന്നും ഇത് എല്ലായ്പ്പോഴും ഗോളാകൃതിയിൽ തന്നെയെന്നതുമായിരുന്നു ആദ്യ വാദം. മറ്റൊന്ന് ധ്രുവ നക്ഷത്രത്തെക്കുറിച്ച് സമുദ്രയാത്രികർ നടത്തിയ നിരീക്ഷണങ്ങളിൽ നിന്നായിരുന്നു. ദക്ഷിണഗ്രീസിൽ നിന്ന് നോക്കുമ്പോൾ ധ്രുവനക്ഷത്രം അന്തരീക്ഷത്തിൽ താണും ഉത്തരധ്രുവത്തിൽ നിന്ന് നോക്കുമ്പോൾ ഉയർന്നും കാണപ്പെടുന്നത് ഭൂമി ഉരുണ്ടതാണെന്ന നിഗമനത്തിൽ അദ്ദേഹത്തെ എത്തിച്ചു. തീരത്തോടടുക്കുന്ന കപ്പലിന്റെ പായ് മാത്രമേ ആദ്യം കാണുന്നുള്ളൂ, തീരത്തോടടുക്കുന്തോറുമേ ബാക്കി ഭാഗങ്ങൾ കാണപ്പെടുന്നുള്ളൂ എന്നതും അദ്ദേഹം മേൽ പറഞ്ഞ വാദത്തെ സാധൂകരിക്കാൻ അപഗ്രഥിച്ചിരുന്നു.
ഭൂമിയുടെ പിണ്ഡം
ഭൂമിയുടെ പിണ്ഡം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആപേക്ഷിക അളവാണ്. ഭൂമിയുടെ പിണ്ഡം. ഗ്രഹത്തിന്റെ ഉപരിതലത്തിൽ കോസ്മിക് പൊടി കുറയുന്നത്, ഉൽക്കാശിലകളുടെ പതനം മുതലായവ കാരണം പിണ്ഡം വർദ്ധിക്കുന്നു, അതിനാൽ ഭൂമിയുടെ പിണ്ഡം പ്രതിവർഷം 40,000 ടൺ വർദ്ധിക്കുന്നു. എന്നാൽ വാതകങ്ങൾ ബഹിരാകാശത്തേക്ക് വ്യാപിക്കുന്നതിനാൽ ഭൂമിയുടെ പിണ്ഡം പ്രതിവർഷം ഒരു ലക്ഷം ടൺ കുറയുന്നു.
ആകൃതി
ഭൂമിയുടെ ആകൃതിയാണ് ജിയോയിഡ്. മുഗൾ ഭാഗം അൽപ്പം പരന്നത്തും മുമ്പ് ഭാഗം അൽപ്പം തള്ളിനിൽക്കുന്നതുമായ ആകൃതിയാണ് ജിയോയിട്.