CountryEncyclopediaHistory

ഹംഗറി

ഹംഗറി എന്നറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് ഹംഗറി ഒരു മദ്ധ്യയൂറോപ്യൻ രാജ്യമാണ്‌. കരഭൂമിയാൽ അതിരുകൾ തീർക്കപ്പെട്ട ഒരു രാജ്യമാണ് ഹംഗറി. കാർപ്പാത്തിയൻ(Carpathian) മലയടിവാരങ്ങളിൽ 93,030 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നു. പടിഞ്ഞാറ് ഓസ്ട്രിയ, വടക്ക് സ്ലോവാക്യ, കിഴക്കും തെക്കുകിഴക്കും റുമാനിയ,വടക്കുകിഴക്ക്‌ ഉക്രൈൻ, തെക്ക് സെർബിയ,തെക്കുപടിഞ്ഞാറ് ക്രൊയേഷ്യ,സ്ലോവേനിയ എന്നീ രാജ്യങ്ങളാണ് ഹംഗറിയുമായി അതിർത്തി പങ്കിടുന്നത്.ബുഡാപെസ്റ്റ് ആണ്‌ ഹംഗറിയുടെ തലസ്ഥാനം. ഒ.ഇ.സി.ഡി.,എൻ.എ.ടി.ഒ., യൂറോപ്യൻ യൂനിയൻ എന്നീ സംഘടനകളിൽ ഈ രാജ്യം അംഗമാണ്‌. ഇവിടുത്തെ ഔദ്യോഗിക ഭാഷ ഹംഗേറിയൻ(മഗ്യാർ) ആണ്‌. ഇന്തോ യൂറോപ്യൻ ഉത്ഭവമല്ലാത്ത, യൂറോപ്യൻ യൂണിയനിന്റെ ഔദ്യോഗിക ഭാഷകളിൽ അംഗമായ നാലു ഭാഷകളിലൊന്നാണ്‌ ഹംഗേറിയൻ.