ഫിജി
ഫിജി (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ഫിജി ഐലന്റ്സ്) തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്. വാനുവാട്ടുവിന്റെ കിഴക്കും ടോങ്കയുടെ പടിഞ്ഞാറും ടുവാലുവിന്റെ തെക്കുമായാണ് ഇതിന്റെ സ്ഥാനം. 322 ദ്വീപുകളടങ്ങുന്ന ഒരു ദ്വീപസമൂഹമാണീ രാജ്യം. ഇതിൽ 106 എണ്ണം സ്ഥിരവാസമുള്ളതാണ്. 522 ചെറുദ്വീപുകളും ഈ രാജ്യത്തിൽ ഉൾപ്പെടുന്നു. വിറ്റി ലെവു, വനുവ ലെവു എന്നിവയാണ് പ്രധാന ദ്വീപുകൾ. രാജ്യത്തിലെ ആകെ ജനസംഖ്യയുടെ 87 ശതമാനവും ഈ രണ്ട് ദ്വീപുകളിലാണ്. സുവ ഫിജിയുടെ തലസ്ഥാനമാണ്.