CountryEncyclopediaHistory

ബ്രസീൽ

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ജനസംഖ്യയേറിയതും ഏറ്റവും വലുതുമായ രാജ്യമാണ്‌ ബ്രസീൽ. (ഔദ്യോഗിക നാമം: ഫെഡറേറ്റിവ് റിപ്പബ്ലിക്ക് ഓഫ് ബ്രസീൽ). 8.5 ദശലക്ഷം ചതുരശ്ര കിലോമീറ്റർ (3.2 ദശലക്ഷം ചതുരശ്ര മൈൽ), 211 ദശലക്ഷത്തിലധികം ജനങ്ങളുമുള്ള ബ്രസീൽ, വിസ്തീർണ്ണം അനുസരിച്ച് ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യവും ഏറ്റവും ജനസംഖ്യയുള്ള ആറാമത്തെ രാജ്യവുമാണ്. ഇതിന്റെ തലസ്ഥാനം ബ്രസീലിയയും ഏറ്റവും ജനസംഖ്യയുള്ള നഗരം സാവോ പോളോയുമാണ്. 26 സംസ്ഥാനങ്ങളുടെ യൂണിയനും ഫെഡറൽ ഡിസ്ട്രിക്റ്റും 5,570 മുനിസിപ്പാലിറ്റികളും ചേർന്നതാണ് ഈ ഫെഡറേഷൻ. ഔദ്യോഗിക ഭാഷയായി പോർച്ചുഗീസ് ഭാഷയുള്ള ഏറ്റവും വലിയ രാജ്യവും ഇത്തരത്തിലുള്ള അമേരിക്കയിലെ ഏക രാജ്യവുമായ ഇത് ലോകമെമ്പാടുമുള്ള വൻതോതിലുള്ള കുടിയേറ്റം കാരണം ഏറ്റവും ബഹു-സാംസ്കാരികവും വംശീയവുമായി വൈവിധ്യമാർന്ന രാജ്യങ്ങളിൽ ഒന്നാണ്. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ഏറ്റവും കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന രാജ്യമാണിത്. കിഴക്കുവശം അറ്റ്ലാന്റിക് സമുദ്രത്താൽ ചുറ്റപ്പെട്ട ബ്രസീലിന് ഏകദേശം 7,491 കിലോമീറ്റർ (4,655 മൈൽ) സമുദ്രതീരമുണ്ട്. ഇക്വഡോറും ചിലിയുമൊഴികെയുള്ള മറ്റെല്ലാ തെക്കേ അമേരിക്കൻ രാജ്യങ്ങളുമായി ബ്രസീൽ അതിർത്തി പങ്കിടുന്നു (ഉറുഗ്വേ, അർജന്റീന, പരാഗ്വേ, ബൊളീവിയ, പെറു, കൊളംബിയ, വെനെസ്വേല, ഗയാന, സുരിനാം, ഫ്രഞ്ച് ഗയാന) ഈ രാജ്യം ഭൂഖണ്ഡത്തിന്റെ ഭൂവിസ്തൃതിയുടെ 47.3% ഉൾക്കൊള്ളുന്നു.[6] ഇതിലെ ആമസോൺ നദീതടം വിശാലമായ ഉഷ്ണമേഖലാ വനങ്ങൾ, വൈവിധ്യമാർന്ന വന്യജീവികളുടെ ആവാസ കേന്ദ്രങ്ങൾ, വിവിധതരം പാരിസ്ഥിതിക സംവിധാനങ്ങൾ, നിരവധി സംരക്ഷിത ആവാസ വ്യവസ്ഥകളിലെ വ്യാപകമായ പ്രകൃതി വിഭവങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ്. ഈ സവിശേഷമായ പാരിസ്ഥിതിക പൈതൃകം ബ്രസീലിനെ 17 മെഗാഡൈവേഴ്‌സ് രാജ്യങ്ങളിലൊന്നായി മാറ്റുന്നുവെന്നു മാത്രമല്ല ഇവിടുത്തെ വനനശീകരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച ആഗോള താൽപ്പര്യങ്ങളുടേയും ചർച്ചകളുടേയും വിഷയംകൂടിയാണിത്.
ബ്രസീൽ ഒരു പോർച്ചുഗൽ കോളനിയായിരുന്നു. അമേരിക്കൻ ഭൂഖണ്ഡത്തിൽ പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഒരേയൊരു രാജ്യവും ബ്രസീലാണ്. യുറോപ്യൻ, അമേരിക്കൻ-ഇന്ത്യക്കാർ, ആഫ്രിക്കൻ, ഏഷ്യൻ എന്നിങ്ങനെ ബഹുവംശജരായ ജനങ്ങൾ ഇടകലർന്നു താമസിക്കുന്ന ഒരു രാജ്യമാണ് ബ്രസീൽ. ലോകത്തിലെ ഏറ്റവുമധികം റോമൻ കത്തോലിക്കൻ മതവിഭാഗക്കാർ അധിവസിക്കുന്നത് ഇവിടെയാണുള്ളത്.7,491 കിലോമീറ്റർ (4,655 മൈ)
ഭൂമിശാസ്ത്രം
ബ്രസീൽ തെക്കേ അമേരിക്കയുടെ കിഴക്കുഭാഗത്തുള്ള തീരപ്രദേശത്തിലൂടെ ഒരു പരന്ന മേഖല സ്വായത്തമാക്കുകയും അധികമായ ഭൂഖണ്ഡത്തിന്റെ ഉൾപ്രദേശം ഉൾപ്പെടുകയും ചെയ്യുന്നു, തെക്ക് ഉറുഗ്വേയോട് അതിരുകൾ പങ്കിടുന്നു.