ഗാംബിയ
പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ് റിപ്പബ്ലിക്ക് ഓഫ് ഗാംബിയ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഗാംബിയ. ബഞ്ജുൾ തലസ്ഥാനമായുള്ള ഗാംബിയ, ആഫ്രിക്കൻ വൻകരയിലെ ഏറ്റവും ചെറിയ രാജ്യവുമാണ്. ഗാംബിയയുടെ വടക്ക്, കിഴക്ക്, തെക്ക് അതിർത്തികൾ സെനഗാളും പടിഞ്ഞാറേ അതിർത്തി അറ്റ്ലാന്റിക്ക് സമുദ്രവുമാണ്. 1965 ഫെബ്രുവരി 18ൻ ഗാംബിയ ബ്രിട്ടീഷ് സാമ്രാജ്യത്തിൽനിന്ന് സ്വാതന്ത്ര്യം നേടുകയും കോമൺവെൽത്തിൽ അംഗമാവുകയും ചെയ്തു. 2013 ഒക്ടോബറിൽ ഗാംബിയ കോമൺവെൽത്തിൽ നിന്നും പിന്മാറി