ജപ്പാന്റെ ചരിത്രം
ചരിത്രാതീത കാലം മുതൽ തന്നെ ജപ്പാനീസ് ഉപദ്വീപിൽ ജനവാസം തുടങ്ങിയിരുന്നു.ജോമൊൻ കാലഘട്ടത്തിൽ കോഡ് മാർക്ക് ചെയ്ത മൺകുടങ്ങൾ ലഭിച്ചിരുന്നു.ബി.സി ഒന്നാം മില്ല്യേനത്തിൽ ഏഷ്യാ ഭൂഖണ്ഡത്തിൽ മാറ്റങ്ങൾ ജപ്പാനിലും വന്ന് തുടങ്ങി.ജപ്പാന്റെ ആദ്യ ചരിത്ര രേഖയായി കരുതുന്നത് ഒന്നാം നൂറ്റാണ്ടിലെ ചൈനീസ് പുസ്തകമായ ഹാൻ(Book of Han) ആണ്.
മൂന്നാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനുമിടയിൽ കേന്ദ്രീകൃത സാമ്രാജ്യത്തിനു കീഴിൽ ധാരാളം രാജ വംശങ്ങളും നാടു വാഴികളും ഏകീകരിച്ചു.ഈ സമയത്ത് ഇമ്പീരിയൽ രാജവംശം ജപ്പാനിൽ സ്ഥാപിതമാകുന്നത് .794ൽ ഹൈൻ-ക്യോ(ഇന്നത്തെ ക്യോട്ടോ) തലസ്ഥാനമാക്കി ഇമ്പീരിയൽ രാജവംശം ഭരണം നടത്തി.ഹൈൻ കാലഘട്ടം 1185 വരെ തുടർന്നു.ജപ്പാനീസ് സംസ്കാരത്തിന്റെ സുവർണ്ണ കാലഘട്ടമായി ഇത് അറിയപ്പെടുന്നു.ജപ്പാനീസ് മത വിശ്വാസം ആ സമയത്തും അതിനു ശേഷവും ബുദ്ധിസവുമായി ഇടകലർന്നാണ് ജീവിക്കുന്നത്.ബുദ്ധിസം കൊറിയ വഴിയാണ് ജപ്പാനിലെത്തിയത്. ജപ്പാനിലെ മത ആചാരങ്ങളെ ഷിന്റോ എന്നറിയപ്പെടുന്നു.
നൂറ്റാണ്ടുകൾക്ക് ശേഷം സാമ്രാജ്യംത്തിന്റെ ശക്തി ക്ഷയിക്കുകയും ഇമ്പീരിയൽ കോടതി ഇല്ലാതാവുകയും സാമുറായി വീരന്മാരുടെ കീഴിൽ സൈനിക ഭരണം വരികയും ചെയ്തു.മീനമോട്ടോ വംശത്തിന്റെ കീഴിൽ മീനമോട്ടോ നോ യോറിടോമോ, ജെൻപൈ(Genpei) യുദ്ധത്തിൽ (1180-85) വിജയിക്കുകയും ചെയ്തു.അതിനുശേഷം യോറിട്ടോമോ കമകുറ തലസ്ഥാനമാക്കി ഷോഗുൺ നാമത്തിൽ ഭരണം തുടർന്നു.1274ലെയും 1281ലെയും രണ്ട് മംഗോൾ ആക്രമങ്ങളിലും പിടിച്ചു നിന്ന കമകുറ രാജവംശം പിടിച്ചു നിന്നു.എന്നാൽ 1333ലെ എതിരാളികൾ വിജയം നേടി.മുറുമാചി കാലഘട്ടത്തിൽ പ്രാദേശിക ഭൂപ്രഭുക്കന്മാർ ഡൈമ്യോ എന്ന പേരിൽ അധികാരത്തിൽ വന്നു.ഇതോടെ ജപ്പാൻ ആഭ്യന്തര യുദ്ധത്തിലേക്ക് വഴുതി വീണു.
പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജപ്പാൻ ഡൈമ്യൂ ഒഡ നൊബൂനഗ(Oda Nobunaga)യുടെയും അദ്ദേഹത്തിന്റെ പിൻഗാമിയായ ടോയോടോമി ഹിദേയോഷിയുടെയും കീഴിൽ ഏകീകരിക്കപ്പെട്ടു.1598ൽ ഹിദേയോഷി അന്തരിച്ചു.അതിനുശേഷം ടോകുഗവ ലേയസുവിനെ ഷോഗൂൺ ചക്രവർത്തിയായി നിയമിച്ചു.ടോകുഗവ രാജവംശം ഈഡോ(ഇന്നത്തെ ടോക്യോ) കേന്ദ്രമായാണ് ഭരിച്ചിരുന്നത്. സമാധാനപൂർണ്ണവും ഐശ്വര്യപ്രദമായ ഈ കാലഘട്ടത്തെ ഈഡൊ കാലഘട്ടമെന്ന് അറിയപ്പെടുന്നു.ടൊകുഗവ രാജവംശം കടുത്ത് നിയമങ്ങൾ നടപ്പിലാക്കി.പുറം രാജ്യവുമായുള്ള എല്ലാ ബന്ധങ്ങളും നിർത്തലാക്കി.അമേരിക്കൻ കടന്നു കയറ്റത്തിനു ശേഷം ഈ രാജവംശം തകരുകയും പട്ടാള ഭരണം നിലവിൽ വരികയും ചെയ്തു.രണ്ടാം ലോകയുദ്ധ കാലത്ത് ജർമ്മനിയോട് നിന്ന സമയത്ത് ഹിറോഷിമയിലും നാഗസാക്കിയിലും അമേരിക്ക ബോംബ് വർഷിച്ചു.