EncyclopediaWild Life

നക്ഷത്രമത്സ്യം

നക്ഷത്രാകൃതിയിലുള്ള ഒരുതരം കടൽ ജീവിയാണ് നക്ഷത്രമത്സ്യം എന്ന കടൽനക്ഷത്രം. എല്ലാ സമുദ്രങ്ങളിലും ഇവയെ കണ്ടുവരുന്നു. ഒരു ഡിസ്കിനു ചുറ്റുമുള്ള അഞ്ചു കൈകളാണ് ഇവക്കു നക്ഷത്രരൂപം നൽകുന്നത്. 1500-ഓളം ഇനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. കടലിന്റെ ആഴം കുറഞ്ഞ് ഭാഗത്തും 6000 മീറ്റർ ആഴത്തിൽ വരേയും ഇവ വൈവിധ്യത്തോടെ കാണപ്പെടുന്നു. നട്ടെല്ലില്ലാത്ത ഈ ജീവികളിൽ ഏറ്റവും കൂടുതൽ മനുഷ്യദൃഷ്ടിയിൽ പെടാറുള്ളത് അഞ്ചിതളുള്ള സാധാരണ കാണപ്പെടുന്ന ഇനമാണ്. ഇവ പല നിറങ്ങളിലും കാണപ്പെടുന്നുണ്ട്.

രൂപവിവരണം

ശരീരം കടുപ്പമുള്ള തൊലികൊണ്ട് മൂടിയിരിക്കുന്നു.നിറയെ മുള്ളുകളുണ്ട്. അടിവശത്താണ് വായ സ്ഥിതിചെയ്യുന്നത്.വയിനിന്ന് തുടങ്ങി കൈയിന്റെ നടുവിൽ കൂടി കടന്നു പോകുന്ന അംബുലാക്രൽ കനാലിന്റെ ഇരുവശങ്ങളിലും സ്ഥിതി ചെയ്യുന്ന നാളിപാദങ്ങൾ സഞ്ചാരത്തിനും ഭക്ഷണസമ്പാദനത്തിനും ഉപയോഗിക്കുന്നു.