CookingEncyclopediaPayasam Recipes

അവല്‍ പായസം ഉണ്ടാക്കുന്ന മറ്റൊരു വിധം?

നിമിഷങ്ങള്‍ക്കുള്ളില്‍ അവല്‍ പായസം ഉണ്ടാക്കുന്ന മറ്റൊരു വിധം ഇതാ …….

പാകം ചെയ്യുന്ന വിധം

അരി മയത്തില്‍ രണ്ടുകപ്പു പാലില്‍ വേവിച്ചെടുക്കുക.ഇതില്‍ ബാക്കി പാല്‍ ഒഴിച്ചു പഞ്ചസാരയും ചേര്‍ത്ത് തുടരെ ഇളക്കി പകുതി വറ്റുമ്പോള്‍ ഏലയ്ക്കാ പൊടി ചേര്‍ത്ത് വാങ്ങുക.ഇളം ചൂടുള്ളപ്പോള്‍ തയ്യാറാക്കിയ അവല്‍ കുറേശ്ശെയിട്ട് കരുകരുപ്പ് മാറുന്നതിനു മുന്പ് ഉപയോഗിക്കുക.
ചേരുവകള്‍

  1. വെളുത്ത അവല്‍ നെയ്യില്‍        –   അര കപ്പ്‌

കരുകരുപ്പായി മൂപ്പിച്ചത്

2.പാല്‍                                                  – ആറു കപ്പ്‌

3.നുറുക്ക് പച്ചരി                                 – അര ഡിസേര്‍ട്ട് സ്പൂണ്‍

4.പഞ്ചസാര                                         -കാല്‍ കപ്പ്‌

5.ഏലയ്ക്ക പൊടിച്ചത്                      -ഒരു നുള്ള്