മുഹമ്മദ് ബിൻ സൽമാൻ
മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് (അറബി: محمد بن سلمان بن عبدالعزيز آل سعود; born 31 August 1985), (എം ബി എസ് എന്നുമറിയപ്പെടുന്നു), സൗദി അറേബ്യയുടെ അടുത്ത കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും ആണ്. മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയുമാണ്. മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, ഇക്കണോമിക് ആന്റ് വികസനകാര്യ കൗൺസിലിന്റെ പ്രസിഡന്റും ആണ്. സൽമാൻ രാജാവിന്റെ അധികാരത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നയാൾ എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹത്തെ കിരീടാവകാശിയായി 2017 ജൂണിൽ അധികാരത്തിലെത്തി. മുഹമ്മദ് ബിൻ നായിഫിനെ എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കിയാണ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിനെ തന്റെ പിന്മുറക്കാരനായ കിരീടാവകാശിയാക്കി വാഴിച്ചത്.