പരിപ്പ് പായസം ഉണ്ടാക്കുന്ന വിധം?
പാകം ചെയ്യുന്ന വിധം
തേങ്ങയില്‍ നിന്നു നാല് കപ്പ് ഒന്നാം പാലും എട്ടു കപ്പ് രണ്ടാം പാലും എടുക്കണം.7 കപ്പ് വെള്ളത്തില്‍ പരിപ്പ് നന്നായി വേവിച്ചെടുക്കുക.ചെറുപയര്‍ മണം മാറുന്നത് വരെ വറുക്കുക.അതിനുശേഷം ചൌവ്വരി നന്നയി വേവിക്കുക.ഒന്നര ടേബിള്‍ സ്പൂണ്‍ നെയ്യില്‍ തേങ്ങാക്കൊത്ത് വറുത്ത് വയ്ക്കുക.ഒരു കപ്പ് വെള്ളം ഒഴിച്ച് ശരക്കര പാനിയാക്കുക.വെന്ത പരിപ്പിലേയ്ക്ക് ഈ പാനി ഒഴിച്ചിളക്കുക.ചെറുതീയില്‍ വരട്ടി രണ്ടാം പാലും ചൌവ്വരിയും ചേര്‍ക്കുക.പൊടിച്ചു വച്ചിരിക്കുന്ന ചേരുവകള്‍ തിളച്ചു കുറുകുമ്പോള്‍ ഒന്നാം പാലില്‍ അലിയിച്ച് ചേര്‍ക്കുക.തേങ്ങാക്കൊത്തും ചേര്‍ത്തിളക്കുക.തിളയ്ക്കാന്‍ അനുവദിക്കരുത്.
ചേരുവകള്‍
- ചെറുപയര്‍ പരിപ്പ് രണ്ടര കപ്പ്
- തേങ്ങ ചിരകിയത് മൂന്ന്
- വെള്ളം ആവശ്യത്തിന്
- ചൌവ്വരി അരക്കപ്പ്
- തേങ്ങാക്കൊത്ത് ഒരു കപ്പ്
- നെയ്യ് ആറു ടേബിള്‍ സ്പൂണ്‍
- ശര്‍ക്കര ഒരു കിലോ
- ചുക്കു പൊടി ഒരു ടീസ്പൂണ്‍
- ഏലയ്ക്ക ഒരു ടീസ്പൂണ്‍
- ജീരകം പൊടിച്ചത് മുക്കാല്‍ ടീസ്പൂണ്‍