വുഡ്രോ വില്‍സണ്‍
ഒന്‍പതു വയസുവരെ അക്ഷരമെഴുതാന്‍ പോലും അറിയാതിരുന്നിട്ടും സ്ഥിരോത്സാഹത്തിലൂടെ പണ്ഡിതനായ പ്രസിഡന്റാണ് വുഡ്രോ വില്‍സണ്‍. ഒന്നാം ലോകമഹായുദ്ധകാലത്ത് അമേരിക്കയെ നയിച്ച ഇദ്ദേഹത്തെ ഏറ്റവും മികച്ച അമേരിക്കന്‍ പ്രസിഡന്‍റ്മാരുടെ കൂട്ടത്തിലാണ് പരിഗണിക്കാറുള്ളത്.
വിമര്‍ശനത്തെ ഒരല്പം പോലും സഹിക്കാത്ത വ്യക്തിത്വമായിരുന്നു ഇദ്ദേഹത്തിന്റേത്. അതിനാല്‍ സുഹൃത്തുക്കള്‍ നന്നേ കുറവായിരുന്നു. തന്റെ അഭിപ്രായങ്ങളോട് പരിപൂര്‍ണമായി യോജിക്കുന്നവരെ മാത്രമേ ഇദ്ദേഹം ഇഷ്ടപ്പെട്ടിരുന്നുള്ളൂ.
ജോസഫ് റഗ്ഗിള്‍സ് വില്‍സെന്റെയും ജാനറ്റ് വുഡ്രോ വില്‍സെന്റെയും പുത്രനായി 1956 ഡിസംബര്‍ 28-നാണ് വുഡ്രോവില്‍സണ്‍ ജനിച്ചത്. ബാല്യത്തില്‍ പഠിക്കാന്‍ വളരെ പിന്നിലായിരുന്നു. കൂടാതെ രോഗവും സ്കൂളിലും ശരാശരി വിദ്യാര്‍ത്ഥിയായിരുന്നു ഇദ്ദേഹം. കോളേജിലെ പ്രകടനം താരതമ്യേന മെച്ചമായിരുന്നു. എഴുത്തിന്‍റെ ലോകം ഇദ്ദേഹത്തിനു ആത്മവിശ്വാസം നല്‍കി. പല പ്രശസ്ത മാസികകളിലും മികച്ച ലേഖനങ്ങള്‍ എഴുതുമായിരുന്നു.
1882-ല്‍ വുഡ്രോ വില്‍സണ്‍ അഭിഭാഷകനായി. അപ്പോഴേക്കും രാഷ്ട്രീയരംഗവും വിദ്യാഭ്യാസരംഗവും ഇദ്ദേഹത്തെ ആകര്‍ഷിച്ചു. മികച്ച അധ്യാപകനാകണം എന്ന ലക്ഷ്യത്തോടെ ജോണ്‍ ഹോപ്‌കിന്‍സ് സര്‍വ്വകലാശാലയില്‍ നിന്നും രാഷ്ട്രീയമാംസയില്‍ ഡോക്ടറേറ്റ് എടുത്തു. പിന്നീടാണ് രാഷ്ട്രീയത്തിലേക്ക് വന്നത്.
ഇതിനിടയില്‍ ഇദ്ദേഹം വിവാഹിതനായി. എലന്‍ ലൂസിയ ആക്സനാണ് ഭാര്യ ഇവര്‍ക്ക് മൂന്ന് പെണ്‍മക്കളുണ്ട്.
ന്യൂജഴ്സി ഗവര്‍ണറായിരിക്കെ 1912-ല്‍ പ്രസിഡന്‍റ് പദവിയിലേക്കുള്ള ഡമോക്രാറ്റുകളുടെ സ്ഥാനാര്‍ഥി. റിപ്പബ്ലിക്കന്‍ പക്ഷത്ത് ചാള്‍സ് ഇവാന്‍സ് ഹഗ്സ്, ഇക്കുറിയും വിജയം വില്‍സനു തന്നെയായിരുന്നു.
മരണം 1924 ഫെബ്രുവരി മൂന്നിന്.