CookingEncyclopediaPayasam Recipes

ഉണക്കലരി പായസം ഉണ്ടാക്കുന്നത് എങ്ങനെ?

പാകം ചെയ്യുന്ന വിധം

നല്ല വണ്ണം ഉണക്കലരി കഴുകി ആവശ്യത്തിനു വെള്ളമൊഴിച്ച് അടുപ്പത്ത് വച്ചു തിളപ്പിക്കുക.നല്ലപോലെ വെന്ത് വറ്റുമ്പോള്‍ പാല്‍ ഒഴിച്ച് തുടരെയിളക്കി വാങ്ങി അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് ഇടുക.ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കി എടുക്കുക.പാകത്തിന് പഞ്ചസാര ചേര്‍ത്ത് ഉപയോഗിക്കാം.

ചേരുവകള്‍

  1. ഉണക്കലരി            അരകിലോ
  2. പഞ്ചസാര            കാല്‍ കിലോ
  3. നെയ്യ്                       100 ഗ്രാം
  4. അണ്ടിപ്പരിപ്പ്         100 ഗ്രാം
  5. കിസ്മിസ്                   100 ഗ്രാം 
  6. ഏലയ്ക്ക                 മുക്കാല്‍ ടീസ്പൂണ്‍
  7. പാല്‍                        രണ്ടര ലിറ്റര്‍