റൂഥര്‍ഫോര്‍ഡ് ബി.ഹെയ്സ്
1822 ഒക്ടോബര്‍ നാലിനാണ് റൂഥര്‍ഫോര്‍ഡ് ബി.ഹെയ്സ് ജനിച്ചത്. ഇദ്ദേഹത്തിന്റെ പേരു തന്നെയായിരുന്നു പിതാവിനും കച്ചവടവും കൃഷിയുമായിരുന്നു അച്ഛന് ഹെയ്സിന്റെ ജോലികള്‍. മകന് ജനിക്കുന്നതിനു ഏതാനും ദിവസം മുമ്പ് അദ്ദേഹം മരിച്ചു.
അമ്മ സോഫിയായിരുന്നു ഹെയ്സിന്റെ അച്ഛനും അമ്മയും എന്നുപറയാം. മൂത്ത സഹോദരി ഫാനി അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചിരുന്നു.
ഭാവിയെക്കുറിച്ച് ധാരാളം സ്വപ്നങ്ങളുള്ള കുട്ടിയായിരുന്നു റൂഥര്‍ഫോര്‍ഡ് ഹെയ്സ്. നിയമം പഠിക്കണമെന്നായിരുന്നു ആഗ്രഹം, അത് സാധിക്കുകയും ചെയ്തു. 1845-ല്‍ നിയമപഠനം പൂര്‍ത്തിയാക്കിയ ഹെയ്സ് ഒഹിയോയില്‍ അഭിഭാഷകനായി ജോലിയാരംഭിച്ചു.
1858 മുതല്‍ 1861 വരെ സിന്സിനാറ്റിസിറ്റി സോളിസിറ്റിറായിരുന്നു റൂഥര്‍ഫോര്‍ഡ്. പിന്നീട് സിവില്‍ വാറില്‍ പങ്കെടുത്ത അദ്ദേഹം 1861-65 കാലത്ത് സൈനികസേവനം നടത്തി.1865 ല്‍ യു.എസ് പ്രതിനിധിസഭയിലെത്തി. 1868 മുതല്‍ 1872 വരെയം 1876 മുതല്‍ 1877 വരെയും ഒഹിയോ ഗവര്‍ണറായിരുന്നു.
1876-ലാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഒരൊറ്റ ഇലക്ടറല്‍ വോട്ടിനായിരുന്നു വിജയം. പ്രസിഡന്റ് പദവിയില്‍ കാര്യമായി ശോഭിക്കാന്‍] കഴിയാതെ പോയ ഹെയ്സ്. 1881 മാര്‍ച്ച് നാലിന് വിരമിച്ചു.189൩ ജനുവരി 17-നു ഒഹിയോയില്‍ അന്തരിച്ചു.