EncyclopediaHistory

എബ്രഹാം ലിങ്കണ്‍

അമേരിക്കയുടെ ഏറ്റവും ഉയരം കൂടിയ പ്രസിഡന്റായിരുന്നു എബ്രഹാം ലിങ്കണ്‍; ആറടി നാലിഞ്ച് ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ അമേരിക്കന്‍ പ്രസിഡന്റും അദ്ദേഹം തന്നെ.
1809 ഫെബ്രുവരി 12-നാണ് ലിങ്കണ്‍ ജനിച്ചത്. പിതാവ് തോമസ്‌ ലിങ്കണ്‍ കര്‍ഷകനും മരപ്പണിക്കാരനുമായിരുന്നു. കഷ്ടപ്പാട് നിറഞ്ഞതായിരുന്നു ലിങ്കന്റെ ബാല്യം.
ലിങ്കണ് ഒന്‍പതു വയസുള്ളപ്പോള്‍ അമ്മ മരിച്ചു. സാറ എന്ന വളര്‍ത്തമ്മയായിരുന്നു പിന്നീട് ലിങ്കന്‍റെ കാര്യങ്ങള്‍ നോക്കിയത്. ഒരു വര്‍ഷം മാത്രമേ അദ്ദേഹത്തിന് ഔപചാരികവിദ്യാഭ്യാസം ലഭിച്ചുള്ളൂ.
വായനയായിരുന്നു ലിങ്കന്‍റെ ഏറ്റവും പ്രിയപ്പെട്ട വിനോദം ‘ഞാന്‍ വായിക്കാത്ത പുസ്തകം തരുന്നയാളാണ് എന്‍റെ ഏറ്റവുമടുത്ത സുഹൃത്തെന്ന് ലിങ്കന്‍ പറഞ്ഞിട്ടുണ്ട്.
ഇല്ലിനോയ്സിലെ നിയമസഭാംഗമായും യു.എസ് പ്രതിനിധിസഭാംഗമായും പ്രവര്‍ത്തിച്ചതിന് ശേഷമാണ്‌ ലിങ്കണ്‍ പ്രസിഡന്റായത്, 1861 മാര്‍ച്ച് നാലിന്, ഈ വര്‍ഷം ആഭ്യന്തരയുദ്ധം തുടങ്ങി. അടിമത്തത്തേക്കുറിച്ചുള്ള തര്‍ക്കമാണ് യുദ്ധത്തിലെത്തിയത്. 1865 വരെ നീണ്ട പോരാട്ടത്തില്‍ ലക്ഷണങ്ങള്‍ വധിക്കപ്പെട്ടു. ഒപ്പം അടിമത്തം അവസാനിക്കുകയും ചെയ്തു. അമേരിക്കന്‍ അടിമത്തം അവസാനിപ്പിച്ചത് ലിങ്കണാണ്. 1864-ല്‍ അദ്ദേഹം രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
1865 ഏപ്രില്‍ 14. ലോകം മുഴുവന്‍ ഞെട്ടിവിറച്ച ദിനമാണെന്ന്. വാഷിംഗ്‌ടണ്‍ ഡി.സി യിലെ ഫോര്‍ഡ്സ് തിയേറ്ററില്‍ നാടകം കാണുകയായിരുന്നു ലിങ്കണും പത്നിയും, സമയം രാത്രി 10.15 നിറയെ തമാശകളുള്ള നാടകം,കാണികളുടെ പൊട്ടിച്ചിരികള്‍ക്കിടയിലൂടെ ഒരു വെടിയുണ്ട പാഞ്ഞു വന്നു ലിങ്കന്‍റെ ശിരസ് തുളച്ചു കയറി. ജോണ്‍ വില്‍ക്കിസ് ബൂത്ത് എന്ന ഇരുപത്തിയേഴുകാരനായിരുന്നു ഘാതകന്‍.
പ്രസിഡന്റിനു ബോധം നഷ്ടപ്പെട്ടു. ഉടനെ ചികിത്സ നല്‍കിയെങ്കിലും അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.