EncyclopediaHistory

മാര്‍ട്ടിന്‍ വോണ്‍ ബ്യൂറണ്‍

ആന്‍ഡ്രൂ ജാക്സന്റെ വിശ്വസ്തനായിരുന്നു മാര്‍ട്ടിന്‍ വോണ്‍ ബ്യൂറണ്‍. തന്‍റെ പിന്‍ഗാമിയായി ജാക്സണ്‍ കണ്ടതും മറ്റാരെയുമല്ല. അങ്ങനെ ബ്യൂറണ്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി. എതിരാളിയായ വില്യം ഹാരിസണെ ബഹുദൂരം പിന്നിലാക്കി വിജയം നേടുകയും ചെയ്തു.
ബ്യൂറന്‍റെ ഭരണം തുടങ്ങിയപ്പോള്‍ രാജ്യം പുരോഗതിയിലേക്കു നീങ്ങുന്ന ലക്ഷണം കാണിച്ചു. പക്ഷെ വൈകാതെ കാര്യങ്ങള്‍ തകിടം മറിഞ്ഞു.1837-ല്‍ രാജ്യത്ത് കടുത്ത സാമ്പത്തികമാന്ദ്യം അനുഭവപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ഇത് ബ്യൂറന്‍റെ ഭരണത്തിലെ കുഴപ്പം കൊണ്ടു മാത്രമുണ്ടായതായിരുന്നില്ല. മറ്റു പല കാരണങ്ങളും അതിനുണ്ടായിരുന്നു. എങ്കിലും അതിന്‍റെ ഗതിവേഗം കൂട്ടാന്‍ മുന്‍ഗാമി ജാക്സന്റെ നയങ്ങള്‍ കാരണമായിരുന്നു. അത് മനസിലാക്കാതെ ആ നയം തന്നെ ബ്യൂറണുo പിന്തുടര്‍ന്നത് കൂടുതല്‍ കുഴപ്പമുണ്ടാക്കി.
അങ്ങനെ ബ്യൂറന്‍റെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. 1840-ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ഹാരിസണോടു തോറ്റു.
1782-ല്‍ ന്യൂയോര്‍ക്കിലാണ് ബ്യൂറന്‍റെ ജനനം. പിതാവ് എബ്രഹാം വോണ്‍ ബ്യൂറണ്‍ കര്‍ഷകനായിരുന്നു.
അഭിഭാഷകനായി ജോലി നോക്കിയ ബ്യൂറണ്‍ അക്കാലത്തു തന്നെ രാഷ്ട്രീയത്തില്‍ താല്‍പ്പര്യം കാണിച്ചു. 1812 മുതല്‍ 1820 വരെ അദ്ദേഹം ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ആയിരുന്നു. 1829 മാര്‍ച്ചില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആയി. അതേ വര്‍ഷം തന്നെ സെക്രട്ടറി ഓഫ് സ്റ്റേറ്റ്സായി. 1833 മുതല്‍ 1837 വരെ വൈസ് പ്രസിഡന്റുമായിരുന്നു.
1862 ജൂലൈ 24 പുലര്‍ച്ചെ 2 മണിക്ക് അദ്ദേഹം മരിച്ചു.