CountryEncyclopediaHistory

ജയിംസ് മണ്‍റോ

ജയിംസ് മാഡിസണു ശേഷം അമേരിക്കന്‍ പ്രസിഡന്റായി ജയിംസ് മണ്‍റോയാണ്. രണ്ടുതവണ ഇദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
വെര്‍ജീനിയിലെ വെസ്റ്റ്‌മോര്‍ലാന്‍ഡ് കണ്‍ട്രിയിലാണ് ഇദ്ദേഹത്തിന്‍റെ ജനനം; 1758 ഏപ്രില്‍ 28-ന് പിതാവ് സ്പെന്‍സ് മണ്‍റോ കര്‍ഷകനും മരപ്പണിക്കാരനുമായിരുന്നു. എലിസബത്ത് ജോണ്‍സ് ആണ് മാതാവ്. കാംപല്‍ടൗണ്‍ അക്കാദമിയിലും വില്യംആന്‍റ് മേരി കോളേജിലും പഠിച്ചു. പിന്നീട് പഠനമുപേക്ഷിച്ച് സ്വതന്ത്ര്യസമരത്തിനായുള്ള കോണ്ടിനന്റല്‍ ആര്‍മിയില്‍ സേവനo അനുഷ്ടിച്ചു. പിന്നീട് തോമസ്‌’ ജെഫേഴ്സന്‍റെ കീഴില്‍ നിയമവും പഠിച്ചിട്ടുണ്ട്.
27-ആം വയസ്സിലായിരുന്നു മണ്‍റോയുടെ വിവാഹം. എലിസബത്ത്‌കോര്‍ട്ട് റൈറ്റ് ആണ് ഭാര്യ. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികുട്ടികളുണ്ടായിരുന്നു.
ജെഫേഴ്സന്‍റെ നയങ്ങളെ ഇദ്ദേഹം ശക്തമായി പിന്താങ്ങിയിരുന്നു. 1790-ല്‍ യു.എസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1794-ല്‍ ഫ്രാന്സിലേക്കു മന്ത്രിയായി’ നിയോഗിക്കപ്പെട്ട, 1799 മുതല്‍ 1802 വരെ വിര്ജീനിയ ഗവര്‍ണറായി. ബ്രിട്ടനിലേക്കുള്ള മന്ത്രിയായും സേവനമനുഷ്ടിച്ചാല്‍ മണ്‍റോ, സ്റ്റേറ്റ് സെക്രട്ടറിപദവിയും വഹിച്ചിട്ടുണ്ട്.
1816-ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മണ്‍റോ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യ്തു. 1820-ലും അദ്ദേഹം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി വിജയിച്ചു.
അമേരിക്കന്‍ വിപ്ലവത്തില്‍ സൈനിക ഓഫീസറായിരുന്ന അവസാനത്തെ അമേരിക്കന്‍ പ്രസിടന്റാണ് മണ്‍റോ. പ്രസിടന്റായ ഉടനെ അദ്ദേഹം കൈക്കൊണ്ട നടപടികള്‍ പുതുയുഗത്തിന്റെ ആരംഭം എന്ന് വിശേഷിക്കപ്പെട്ടു. എന്നാല്‍ പെട്ടെന്നു തന്നെ ഇതിന്‍റെ പ്രഭ മങ്ങി. ദേശീയവികാരത്തിനനുസരിച്ച് പ്രസിഡന്റ് പ്രവര്‍ത്തിക്കുന്നില്ല എന്ന പൊതുധാരണയും സാമ്പത്തികമാന്ദ്യവുമായിരുന്നു കാരണം. ഒന്നാംസിമിനോള്‍ യുദ്ധവും ഇദ്ദേഹത്തിന്‍റെ കാലത്തായിരുന്നു.
1825 മാര്‍ച്ച് 4-നു അദ്ദേഹം വിരമിച്ചു. സാധാരണ വിരമിച്ച ഉടന്‍ വൈറ്റ് ഹൗസില്‍ നിന്നു താമസം മാറ്റും. എന്നാല്‍ അസുഖം കാരണം മൂന്നാഴ്ച കൂടി കഴിഞ്ഞെ മണ്‍റോ വൈറ്റ് ഹൗസ് വിട്ടുള്ളൂ. 1831-ല്‍ മരണമടഞ്ഞു.