ജയിംസ് മാഡിസണ്‍
അമേരിക്കയുടെ നാലാമത്തെ പ്രസിടന്റാണ് ജയിംസ് മാഡിസണ്‍. ഉയരം കുറഞ്ഞ, ആരോഗ്യം കുറഞ്ഞ, ശബ്ദം കുറഞ്ഞ പ്രസിഡന്‍റ്! പക്ഷേ അമേരികക്ക് ഇദ്ദേഹം നല്‍കിയ സംഭാവന വളരെ വലുതായിരുന്നു.
1751-ല്‍ വെര്‍ജീനിയയിലായിരുന്നു മാഡിസന്‍റെ ജനനം. പിതാവ്’ ജയിംസ് മാഡിസന്‍’ ഭൂവുടമയായിരുന്നു. മാതാവിന്‍റെ പേര് റോസ് കോണ്‍സേ. ചരിത്രവും നിയമവും പഠിച്ചു. യൗവനാരംഭം മുതല്‍ ഒരു തരം ഹിസ്റ്റീരിയ രോഗം മാഡിസനെ ഇടയ്ക്കിടെ അലട്ടിയിരുന്നു’.
അമേരിക്കന്‍ ഭരണഘടന തയാറാക്കുന്നത്തിലും പല നിയമങ്ങളും രൂപപ്പെടുത്തുന്നതിലും മാഡിസണ്‍ വലിയ പങ്കു വഹിക്കുകയുണ്ടായി. ജെഫേഴ്സണ്‍ പ്രസിഡന്റായിരുന്നപ്പോള്‍ മാഡിസണായിരുന്നു സെക്രട്ടറി ഓഫ് സ്റ്റേറ്റ്.
1808-ലും 1812-ലും മാഡിസണ്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1812-ല്‍ ബ്രിട്ടനുമായി നടന്ന യുദ്ധമാണ് ഇദ്ദേഹത്തിന്‍റെ ഭരണകാലത്തെ ഏറ്റവും ശ്രദ്ദേയസംഭവം. ജൂണ്‍ 1-നാണ്, ബ്രിട്ടനെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ മാഡിസണ്‍ അമേരിക്കന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്, ഉടനെത്തി ബ്രിട്ടന്‍റെ തിരിച്ചടി; ഇംഗ്ലീഷ്സൈനികര്‍ വൈറ്റ്ഹൗസിന് തീവച്ചു. പക്ഷെ അന്തിമജയം അമേരിക്കയ്ക്ക് തന്നെയായിരുന്നു. വിമര്‍ശകരെ നിശ്ശബ്ദമാക്കിയ ആ വിജയം നേടാനായത് ജനറല്‍ആന്‍ഡ്രൂജാക്സന്റെ സൈനികപാടവും കാരണമാണ്.
പ്രസിഡന്‍റ് സ്ഥാനത്തുനിന്നു വിരമിച്ചതിനു ശേഷം മാഡിസണ്‍ വെര്‍ജീനിയയിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.1836 മാര്‍ച്ച് 16-നു അന്തരിച്ചു.
43-ആം വയസിലായിരുന്നു മാഡിസന്‍റെ വിവാഹം ഡോളി പൈന്‍ ടോഡ് ആയിരുന്നു ഭാര്യ.